
തിരുവനന്തപുരം: താര കല്യാണിനെ അറിയാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. നടിയായും നർത്തകിയായും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. ജനപ്രീയ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുള്ള താര സോഷ്യൽ സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് പ്രേക്ഷകരുമായി കൂടുതൽ അടുക്കുന്നത്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്.
ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് വിട്ടുനിന്നപ്പോഴാണ് താര യൂട്യൂബിൽ സജീവമായത്. വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയെങ്കിലും സമയം കിട്ടുമ്പോഴെല്ലാം നടി വീഡിയോകളുമായി എത്താറുണ്ട്. അടുത്തിടെയാണ് താരയുടെ അമ്മ, നടിയും നർത്തകിയുമായ സുബ്ബലക്ഷ്മി അന്തരിച്ചത്. അമ്മയുടെ വിയോഗമുണ്ടാക്കിയ വേദനയിൽ നിന്നെല്ലാം കരകയറി പയ്യെ വീണ്ടും അഭിനയവും നൃത്തവുമൊക്കെയായി സജീവമാവുകയാണ് താര കല്യാൺ.
ഇപ്പോഴിതാ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള താര കല്യാണിന്റെ വീഡിയോ വൈറലാവുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കാതോട് കാതോരം എന്ന സീരിയലിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ. താരങ്ങളെയെല്ലാം പരിചയപ്പെടുത്തുന്നുണ്ട് വീഡിയോയിൽ. സീരിയൽ അടിപൊളിയാണെന്നും താരങ്ങളെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവർ ആണെന്നുമാണ് എല്ലാവരുടെയും കമന്റ്. അതിനിടെ രാഹുൽ പാടുന്ന പാടിനും ലൈക് അടിക്കുന്നുണ്ട് ആരാധകർ.
കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ താര കല്യാൺ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയപ്പോഴാണ് താൻ ജീവിതം ആസ്വദിക്കാൻ തുടങ്ങിയതെന്ന് താര കല്യാണ്‍ പറയുന്നു. അരീക്കല്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ ഹോസ്പിറ്റലിലെ ഒരു പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു നടി. ജീവിതത്തില്‍ ഒരിക്കലും താൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ലെന്നും താര കല്യാൺ പറഞ്ഞു. കിട്ടിയതില്‍ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് കുറേ സാമൂഹ്യ ബന്ധനങ്ങള്‍ ഉണ്ട്, പല ചുമതലകളും ഉണ്ട്. അങ്ങനെ ജീവിച്ച്, ഓടിത്തീര്‍ത്തതാണ് ജീവിതമെന്നും താര കൂട്ടിച്ചേർത്തു.
Last Updated Dec 26, 2023, 3:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]