
ഒന്നിനൊന്ന് വ്യത്യസ്തമാണ് ചിയാൻ വിക്രമിന്റെ സിനിമകളില്‍ മിക്കതും. അതിനാല്‍ വിക്രം നായകനാകുന്ന ഓരോ സിനിമയിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ടാകാറുണ്ട്. ചിയാൻ വിക്രമും സെല്‍വരാഘവനും ഒന്നിക്കുന്ന ചിത്രമായി ചര്‍ച്ചകളില്‍ നിറഞ്ഞതായിരുന്നു സിന്ധുബാധ്. എന്നാല്‍ സിന്ധുബാധിന്റെ തയ്യാറെടുപ്പുകളുടെ ഘട്ടത്തില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാര്‍ വ്യക്തമാക്കി.
സംവിധായകൻ വിക്രമിനെ നായകനാക്കി സെല്വരാഘവൻ സംവിധാനം ചെയ്യുന്നതായി പ്രഖ്യാപിച്ച സിന്ധുബാധ് പ്രീ- പ്രൊഡക്ഷൻ ഘട്ടത്തില്‍ നിര്‍ഭാഗ്യവശാല്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന് ജി വി പ്രകാശ് കുമാര്‍ വെളിപ്പെടുത്തി. ഒരു ഗാനം സിന്ധുബാധിനായി താൻ സംഗീതം നിര്‍വഹിച്ചിരുന്നു. നാൻ സൊന്നതും മഴയെന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് സിന്ധുബാധിനായിട്ടായിരുന്നു. പിന്നീട് ധനുഷിന്റെ മയക്കം എന്നാ സിനിമയില്‍ അത് ഉപയോഗിക്കുകയായിരുന്നു എന്നും ജി വി പ്രകാശ് കുമാര്‍ വെളിപ്പെടുത്തി.
വിക്രം നായകനാകുന്നതില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം തങ്കലാനാണ്. ജനുവരി 26ന് വിക്രത്തിന്റെ പുതിയ ചിത്രം തങ്കലാൻ റിലീസ് ചെയ്യും എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. . ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിക്രം നായകനാകുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്’ എസ് എസ് മൂർത്തിയാണ് കലാ സംവിധാനം.
Last Updated Dec 26, 2023, 2:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]