നവംബർ 30 ഞായറാഴ്ച റിലീസിന് ഒരുങ്ങുകയാണ് ശ്രീനാഥ് ഭാസി നായകനായി എത്തിയ പൊങ്കാല. സിനിമയിലുള്ള ആത്മവിശ്വാസമാണ് ഞായറാഴ്ച ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ കാരണമെന്ന് പറയുകയാണ് സംവിധായകൻ എ.
ബി ബിനിൽ ഇപ്പോൾ. ചിത്രത്തിന്റെ പേര് പോലെ തന്നെ ഞായറാഴ്ചയും ഒരു ഉത്സവപ്രതീതിയുള്ള ദിവസമാണെന്നും അദ്ദേഹം പറയുന്നു.
പ്രസ്സ് മീറ്റിലായിരുന്നു സംവിധായകന്റെ പ്രതികരണം. “മലയാള സിനിമ ചരിത്രത്തിൽ തന്നെ വളരെ വിരളമായിട്ട് മാത്രമേ ഞായറാഴ്ചകളിൽ സിനിമാ റിലീസ് നടന്നിട്ടുള്ളൂ.
11 ഫൈറ്റ് സീനുകൾ ഉൾപ്പെട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് അതി കഠിനമായിരുന്നു.
തീരദേശ മേഖലയിൽ നടന്ന ഒരു റിയൽ സ്റ്റോറിയിൽ നിന്നാണ് സിനിമയുടെ കഥ രൂപപ്പെട്ടത്. തീയേറ്ററിൽ നിന്ന് നല്ല പ്രതികരണം പ്രതീക്ഷിക്കുന്നു”, എന്നാണ് ചിത്രത്തിലെ നായകനായ ശ്രീനാഥ് ഭാസി പറഞ്ഞത്.
നടൻ ബാബുരാജ്, അലൻസിയർ, ചിത്രത്തിലെ നായിക യാമി സോന, സൂര്യാ ക്രിഷ്, ഇന്ദ്രജിത്ത് ജഗജിത്ത്,ശ്രീരംഗ്, ദാവീദ് ജേക്കബ്, അശ്വമേധ് എന്നീ താരങ്ങളും ചിത്രത്തിന്റെ നിർമ്മാതാക്കളായ അനിൽ പിള്ള ,ദീപു ബോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് ചിത്രത്തിലെ പാട്ടിന് താരങ്ങൾക്കൊപ്പം ശ്രീനാഥ് ഭാസിയും അലൻസിയറും ചുവടുവെച്ചു.
എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറിൽ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമ്മിക്കുന്നു.
കൊ- പ്രൊഡ്യൂസർ ഡോണ തോമസ്. ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് ഗ്രേസ് ഫിലിം കമ്പനി.
ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ, എഡിറ്റർ അജാസ് പുക്കാടൻ.സംഗീതം രഞ്ജിൻ രാജ്.മേക്കപ്പ് – അഖിൽ ടി.രാജ്. കോസ്റ്റ്യും ഡിസൈൻ സൂര്യാ ശേഖർ.
ആർട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ.
ഫൈറ്റ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി. കൊറിയോഗ്രാഫി വിജയ റാണി.
പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പ്രമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഒപ്ര.
സ്റ്റിൽസ് ജിജേഷ് വാടി.ഡിസൈൻസ് അർജുൻ ജിബി, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

