തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകരുമായി ചർച്ച നടത്തിയതായാണ് സൂചന.
പരാതിയുടെ വിശദാംശങ്ങളും കേസിന്റെ സ്വഭാവവും പരിശോധിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിൽ തെളിവുകൾ സഹിതം യുവതി നേരിട്ടെത്തിയാണ് പരാതി നൽകിയത്.
പരാതി തുടർ നടപടികൾക്കായി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. വാട്സ്ആപ്പ് ചാറ്റുകളും ഓഡിയോ സംഭാഷണങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ യുവതി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ഉച്ചയോടെ ലഭിച്ച പരാതിയിൽ ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. അതേസമയം, രാഹുലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ.
സുധാകരൻ രംഗത്തെത്തി. രാഹുൽ നിരപരാധിയാണെന്നും ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സുധാകരൻ പ്രതികരിച്ചു.
ഇതിനിടെ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജ്ന ബി. സജൻ രാഹുലിനെതിരെ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി.
വനിതാ നേതാക്കൾ ഉൾപ്പെടുന്ന അന്വേഷണ കമ്മീഷനെ നിയോഗിച്ച് വിഷയം ഗൗരവമായി അന്വേഷിക്കണമെന്നും, സ്ത്രീപക്ഷ നിലപാടുകളിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് മാറ്റണമെന്നും സജ്ന പരാതിയിൽ ആവശ്യപ്പെട്ടു. ആരോപണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവതിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്ന പൂർണ്ണ ബോധ്യമുണ്ടെന്നും, നിയമപരമായി പോരാടുമെന്നും രാഹുൽ വ്യക്തമാക്കി.
നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നേരത്തെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് യുവതി ഇന്ന് തെളിവുകൾ സഹിതം മുഖ്യമന്ത്രിക്കു നേരിട്ട് പരാതി നൽകിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കുറ്റം ചെയ്തിട്ടില്ലെന്നുള്ള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.
സത്യം ജയിക്കും…. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

