തിരുവനന്തപുരം: ആര്യങ്കോട് വെച്ച് പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കാപ്പ കേസ് പ്രതിയായ കൈലി കിരൺ പിടിയിലായി.
കാട്ടാക്കടയിൽ വെച്ച് അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടിയത്. കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട
കിരൺ, ഈ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തിയെന്ന വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളഞ്ഞത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആര്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൽ സമദ് ഇയാൾക്ക് നേരെ വെടിയുതിർത്തിരുന്നു.
പന്ത്രണ്ടിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിരൺ. പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും കാപ്പ നിയമം ലംഘിച്ചതിനും ഇയാൾക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

