തൃശൂർ: കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടർന്ന് യുവാവിന് ഗുരുതര പരിക്ക്. ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 11 -ാം വാർഡിൽ ഉൾപ്പെടുന്ന മേലെ തലശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കൽ വീട്ടിൽ മുഹമ്മദ് ഫാരിസ് ( 22 ) എന്ന യുവാവിനാണ് ഗുരുതര പരിക്ക് പറ്റിയത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. മുഹമ്മദ് ഫാരിസ് ജോലി ചെയ്യുന്ന ചിറ്റണ്ടയിലെ ബൈക്ക് വർക്ക് ഷോപ്പിൽ വച്ച് കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് തീപ്പൊരി സ്പാർക്ക് ആവുകയും പരിസരത്ത് സൂക്ഷിച്ചിരുന്ന പെട്രോൾ കുപ്പിയിലേക്ക് തീ പടരുകയും തൽസമയം ഒരു തീഗോളമായി മാറുകയും ആയിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അപകടത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ആയ മുഹമ്മദ് ഫാരിസിനെ ഉടൻ തന്നെ തൃശ്ശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90% ത്തോളം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള മുഹമ്മദ് ഫായിസ് അപകട
നില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

