കൊച്ചി: കൊച്ചിയിൽ വിനോദയാത്രക്കെത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് നിന്ന് കൊച്ചിയിൽ വിനോദയാത്രക്കെത്തിയ കട്ടിപ്പാറ കാരുണ്യതീരം സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറൈൻ ഡ്രൈവിൽ യാത്ര ചെയ്ത ബോട്ടിൽ നിന്നാണ് ഇവർ ഉച്ചഭക്ഷണം കഴിച്ചത്. അറുപതിലേറെപ്പേരാണ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]