ക്യാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ.
ക്യാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
ധാരാളം പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്ന ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവയാൽ സമ്പുഷ്ടമാണ് ക്യാരറ്റ്.
ക്യാരറ്റിൽ ഫെെബർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കുന്നതിനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും തടയാൻ സഹായിക്കുന്നു.
ക്യാരറ്റിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നാരുകൾ വിവിധ ദഹന പ്രശ്നങ്ങളും മലബന്ധം പോലുള്ള അവസ്ഥകളെ തടയുകയും ചെയ്യുന്നു.
ക്യാരറ്റിലെ ഉയർന്ന ഫൈബർ അംശം ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.
ക്യാരറ്റിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ രക്തക്കുഴലുകളിലെയും ധമനികളിലെയും പിരിമുറുക്കം ലഘൂകരിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു.
ചർമ്മത്തിന് തിളക്കം നൽകാനും ക്യാരറ്റ് സഹായിക്കും. ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ കൂടാതെ, ഉയർന്ന സിലിക്കൺ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്.
ക്യാരറ്റിൽ വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിൻ്റെ ശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]