വിവാഹദിനത്തിൽ വരൻ അണിഞ്ഞ നോട്ടുമാല സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒരു പാക്കിസ്ഥാനി വരനാണ് ഒരുലക്ഷം പാക്കിസ്ഥാനി രൂപയുടെ നോട്ടുമാലയണിഞ്ഞ് വിവാഹദിനത്തിൽ എത്തിയത്.
മുപ്പതിനായിരം ഇന്ത്യൻ രൂപ വരും ഇത്. ഏകദേശം 35 അടി നീളം ഉണ്ടായിരുന്ന ഈ മാല 2000 നോട്ടുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്. വിവാഹ പന്തലിലേക്ക് നീണ്ടുകിടന്ന ഈ മാല 50, 75 രൂപയുടെ നോട്ടുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്. നോട്ടുമാല അണിഞ്ഞു നിൽക്കുന്ന വരന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. പാകിസ്ഥാൻ വാർത്താ വെബ്സൈറ്റായ ദി ഡെയ്ലി ഗാർഡിയൻ പറയുന്നതനുസരിച്ച്, വരന് അദ്ദേഹത്തിൻറെ സഹോദരൻ നൽകിയ സമ്മാനമാണ് മാല.
റിപ്പോർട്ടുകൾ പ്രകാരം, പാകിസ്ഥാനിലെ പഞ്ചാബിലെ കോട്ല ജാം പ്രദേശവാസിയാണ് തൻറെ സഹോദരന് വിവാഹസമ്മാനമായി ഇത്തരത്തിൽ ഒരു നോട്ടുമാല തയ്യാറാക്കിയത്. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോകളിൽ മാലയുടെ വലിപ്പം വ്യക്തമാണ്. വിവാഹവേദിയിൽ നിൽക്കുന്ന വരന്റെ അരികിലേക്ക് അയാളുടെ സഹോദരനും ഏതാനും സുഹൃത്തുക്കളും ചേർന്ന് മാല കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് ഉള്ളത്. മാലയുമായി വരുന്ന ഇവർ വരനെ മാല അണിയിക്കുന്നതും വേദിയിലേക്ക് നീണ്ടുകിടക്കുന്ന മാല കണ്ട് അതിഥികൾ അമ്പരക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് രസകരമായ പ്രതികരണങ്ങൾ നടത്തിയത്. പാക്കിസ്ഥാനിൽ ഇങ്ങനെ എന്ത് വേണമെങ്കിലും നടക്കും എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്. രാജ്യത്തിൻറെ മുഴുവൻ ജിഡിപിയും ധരിച്ചാണ് നിൽപ്പ് എന്നായിരുന്നു മറ്റൊരു കമൻറ്.
ഏതാനും ദിവസങ്ങൾ മുൻപ് മറ്റൊരു നോട്ടുമാല സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഉത്തർപ്രദേശിലെ ഒരു വരൻ തൻ്റെ നോട്ടുമാല മോഷ്ടിച്ച കള്ളനെ പിന്തുടർന്ന് പിടിച്ച ദൃശ്യങ്ങൾ ആയിരുന്നു ഇത്. ഓടിക്കൊണ്ടിരുന്ന മിനി ട്രക്കിൽ ചാടി കയറി കള്ളനെ പിടികൂടുന്ന വരന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.
ചടങ്ങിനിടെ വരന് സർക്കാർ ജോലിയില്ലെന്നറിഞ്ഞു, അപ്പോൾത്തന്നെ വിവാഹത്തിൽ നിന്നും പിന്മാറി യുവതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]