ദില്ലി: ഉത്തർപ്രദേശിലെ സംഭലിലുണ്ടായ സംഘർഷത്തെ തുടർന്ന് സംഭലിലേക്ക് തിരിച്ച മുസ്ലിം ലീഗ് എംപിമാരെ തടഞ്ഞ് യുപി പൊലീസ്. ഗാസിയാബാദ് എത്തിയപ്പോഴാണ് എംപിമാരെ തടഞ്ഞത്. 5 എംപിമാരുള്ള 2 വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. സന്ദർശിക്കാൻ അനുമതി നൽകില്ലെന്നും മങ്ങിപ്പോകണമെന്നും പൊലീസ് അറിയിച്ചു. ഇടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാൻ, നവാസ് ഖനി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
സന്ദർശനത്തിന് പൊലീസ് അനുമതി നൽകിയില്ലെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. അവിടെ സംഘർഷം ഉണ്ടാക്കാനല്ല പോവുന്നത്. സംഭലിലേക്ക് പോകാൻ ശ്രമം തുടരുമെന്നും ഇടി മുഹമ്മദ് എംപി പ്രതികരിച്ചു. നിയന്ത്രണം കുറഞ്ഞ ശേഷം വീണ്ടും വരുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ച മുസ്ലിം ലീഗ് എംപിമാർ സ്ഥലത്ത് നിന്ന് മടങ്ങി.
Title Date Actions ക്ഷേമ പെൻഷൻ തട്ടിച്ച് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1458 ജീവനക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]