.news-body p a {width: auto;float: none;}
സ്ഫടികത്തിന്റെ റീറിലീസിംഗ് വിജയമാണ് വല്യേട്ടൻ വീണ്ടും തിയേറ്ററിൽ കൊണ്ടുവരാൻ പ്രേരിപ്പിച്ചതെന്ന് നിർമ്മാതാവ് ബൈജു അമ്പലക്കര. സ്ഫടികം തിയേറ്ററിൽ യുവാക്കൾ ഏറ്റെടുത്തത് അത്ഭുതത്തോടെയാണ് താൻ കണ്ടതെന്നും ബൈജു പറയുന്നു.
”മോഹൻലാലിന്റെ ഹിറ്റ് സിനിമയായ സ്ഫടികത്തിന്റെ ഹോർഡിംഗ് ബോർഡുകൾ പലയിടത്തും കണ്ടിരുന്നു. ആദ്യം കാര്യം എന്താണെന്ന് മനസിലായില്ല. ഞാൻ ഷാജി കൈലാസിനെ വിളിച്ച് എന്താണ് കാര്യം എന്ന് തിരക്കി. സിനിമ 4K ഡോൾബിയിൽ കൺവേർട്ട് ചെയ്ത് വീണ്ടും ഇറക്കാനുള്ള പരിപാടിയാണെന്ന് ഷാജി പറഞ്ഞു. അതിന്റെ കാര്യങ്ങളെല്ലാം ഷാജിയോട് ചോദിച്ച് മനസിലാക്കി. സ്ഫടികം റീറിലീസ് ചെയ്തപ്പോൾ കൊല്ലം പ്രിയ തിയേറ്ററിൽ ഞാൻ പോയി കണ്ടു. ആദ്യം കണ്ട രീതിയിൽ നിന്ന് ഭയങ്കര വ്യത്യസ്തമായ രീതിയിലാണ് സിനിമ കാണപ്പെട്ടത്. മാത്രമല്ല യംഗ്സ്റ്റേഴ്സിന്റെ തിരക്കായിരുന്നു തിയേറ്ററിൽ. ഒരു പുതിയ പടം പോലെ അവർ നന്നായിട്ട് എൻജോയ് ചെയ്തു.
തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയ ഞാൻ ഷാജിയെ വിളിച്ചു. വല്യേട്ടൻ എന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ എന്നായിരുന്നു എന്റെ ചോദ്യം. ചെയ്യാമെന്ന് ഷാജിയും ഓകെ പറഞ്ഞു. ആക്ഷനോ ഹൊററോ അത്തരത്തിൽ കൺവേർട്ട് ചെയ്തിട്ടേ കാര്യമുള്ളൂവെന്ന് മനസിലായി. പലേരി മാണിക്യം പരാജയപ്പെട്ടത് അതുകൊണ്ടാണ്. അതൊന്നും 4Kയിലേക്ക് കൺവേർട്ട് ചെയ്യേണ്ടതായിരുന്നില്ല. വല്യേട്ടന്റെ നെഗറ്റീവ് നഷ്ടപ്പെട്ടിരുന്നെങ്കിലും ഹാർഡ് ഡിസ്കിൽ ശേഖരിച്ചുവച്ചിരുന്നത് കൊണ്ട് ഞങ്ങൾക്ക് ഭാഗ്യമുണ്ടായി.
റീറീലിസുമായി ബന്ധപ്പെട്ട് ഞാനും ഷാജിയും തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നു. ഞങ്ങൾ തന്നെ അത്ഭുതപ്പെട്ടുപോയി. 25 വർഷം മുമ്പ് ഞാൻ തന്നെ ചെയ്ത സിനിമയാണോ എന്നാണ് ഷാജി കൈലാസ് എന്നോട് ചോദിച്ചത്. മമ്മൂട്ടിയുടെ പേഴ്സണാലിറ്റി സിനിമയുടെ വലിയ ഘടകം തന്നെയാണ്”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
24 വർഷങ്ങൾക്ക് മുൻപ് അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര നിർമിച്ച ചിത്രം ഫോർ കെ ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് അമ്പലക്കര ഫിലിംസ് വീണ്ടും നവംബർ 29ന് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. 2000 ആഗസ്റ്റ് 31ന് പുറത്തിറങ്ങിയ ‘വല്ല്യേട്ടൻ’ അന്ന് കേരളത്തിൽ മാത്രമായി നാൽപതോളം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ബോക്സ് ഓഫിസ് ഹിറ്റായ ‘വല്ല്യേട്ടൻ’, റെക്കോർഡ് കളക്ഷൻ നേടി 150 ദിവസം കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു.