കൊല്ലം: കൊട്ടിയം മൈലാപ്പൂരിൽ യുവാവിന് തീപ്പൊള്ളലേറ്റ സംഭവത്തിൽ നിർണായക മൊഴി. പൊള്ളലേറ്റ റിയാസാണ് തൻ്റേത് അപകടമല്ലെന്നും സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും മൊഴി നൽകിയത്. ഷെഫീക്ക്, സുഹൈൽ എന്നിവർ ചേർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്ന് റിയാസ് പൊലീസിനോട് പറഞ്ഞു. കടം വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപ്പെടുത്താൻ ശ്രമിക്കാനുള്ള കാരണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവ സമയത്തെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഇന്നലെ രാത്രിയാണ് ഉമയനല്ലൂർ സ്വദേശി റിയാസിന് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ വെച്ച് തീപ്പൊള്ളലേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]