തിരുവനന്തപുരം: മാർത്താണ്ഡം അരുമനയിൽ അധ്യാപികയുടെ നാലു പവൻ മാല ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. ഇടയ്ക്കോട് .മാലയ്ക്കോട് കാവുവിള സ്വദേശി ജസ്റ്റിൻ രാജിനെയാണ് (48) കന്യാകുമാരി എസ്പിയുടെ സ്പെഷ്യൽ സംഘം പിടികൂടിയത്.
കഴിഞ്ഞ ആഴ്ച സ്കൂളിലേക്ക് നടന്നു പോകുമ്പോഴാണ് മഞ്ഞാലുമൂടിന് സമീപം ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തിയ മോഷ്ടാവ് മുഖത്ത് അടിച്ചു നിലത്തിട്ട ശേഷം അധ്യാപികയുടെ നാലു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ എത്തി അധ്യാപികയെ സമീപത്തെ ആശുപത്രിലെത്തിച്ചു ചികിത്സ തേടിയിരുന്നു. പൊലീസ് നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വോഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കല്യാണമൊക്കെ പിന്നെ; വിവാഹ ഘോഷയാത്രയ്ക്കിടെ നോട്ടുമാല മോഷ്ടിച്ച കള്ളനെ അതിസാഹസികമായി പിടികൂടി വരൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]