ദില്ലി: വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ യോഗം ഇന്ന് ചേരും. ജഗദാംബിക പാല് എം പി അധ്യക്ഷനായ സമിതിയില്‍ 31 അംഗങ്ങളാണുള്ളത്. ലോക് സഭയില്‍ നിന്ന് 21 അംഗങ്ങളും, രാജ്യസഭയില്‍ നിന്ന് പത്തംഗങ്ങളും സമിതിയിലുണ്ട്. നിയമ, ന്യൂനപക്ഷ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ നിയമ ഭേദഗതിയെ കുറിച്ച് ജെ പി സി അംഗങ്ങളുമായി ചര്‍ച്ച നടത്തും. ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ലിനെതിരെ ഭരണപക്ഷത്ത് നിന്ന് കൂടി എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സൂക്ഷ്മപരിശോധനക്കായി ജെ പി സിക്ക് വിട്ടത്.
‘ദി വയറിന് സംഭവിച്ചത് വസ്തുതാപിശക്’, ‘മഹാരാഷ്ട്രയിലെ 5,04,313 അധിക വോട്ട് ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
അതേസമയം വഖഫ് ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതി ഒക്ടോബർ 22 ന് ചേർന്ന യോഗത്തിൽ വലിയ സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. ബി ജെ പി എംപി അഭിജിത് ഗംഗോപാധ്യായയുമായുള്ള രൂക്ഷമായ വാക്കേറ്റത്തിനിടെ തൃണമൂൽ കോൺഗ്രസ് എം പി കല്യാൺ ബാനർജിക്ക് അന്ന് പരിക്കേറ്റിരുന്നു. ചർച്ചയ്ക്കിടെ കല്യാൺ ബാനർജി ചില്ലുകുപ്പി എടുത്ത് മേശയിൽ എറിഞ്ഞുടച്ചതും അപൂർവ സംഭവങ്ങളിലൊന്നായി മാറി. ബാനർജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനുമാണ് അന്ന് പരിക്കേറ്റത്. ഇതിനു പിന്നാലെ ബാനർജിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. വഖഫ് സംയുക്ത പാർലമെന്ററി സമിതിയിൽ നിന്ന് ഒരു ദിവസത്തേക്കാണ് ബാനർജിയെ സസ്പെൻഡ് ചെയ്തത്.
എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി ജെപിസിയിൽ ബില്ലിലെ പിഴവുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു മണിക്കൂറോളം നീണ്ട അവതരണം അന്ന് നടത്തിയിരുന്നു. ഇതിനിടെ ബി ജെ പി അംഗങ്ങളും ഒവൈസിയും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ യോഗത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതൽ നടപടികളുണ്ടാകുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]