തിരുവനന്തപുരം – സംസ്ഥാനത്തെ റേഷൻ കടകളിലേക്ക് കുപ്പിവെള്ളവും. റേഷൻ കടകളിലൂടെ പത്ത് രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കാനാണ് സർക്കാർ അനുമതി നൽകിയത്.
പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷന്‍ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ (കെ.ഐ.ഐ.ഡി.സി) കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ് റേഷൻ കടകൾ വഴി 10 രൂപയ്ക്ക് വിൽക്കുക.
കെ.ഐ.ഐ.ഡി.സിയുടെ അപേക്ഷ പരിഗണിച്ച് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ആണ് ഇത്തരമൊരു വിതരണാനുമതിക്ക് നിർദേശം നൽകിയത്. ഇതിന്റെ ധാരണാപത്രം ഉടനെ ഒപ്പുവയ്ക്കും. എട്ടു രൂപയ്ക്കാണ് കുപ്പിവെള്ളം റേഷൻ കടകളിൽ എത്തിക്കുകയെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]