ഐശ്വര്യത്തിന്റെ പൊൻ കണി…! കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ ഇന്ന് ദേശവിളക്കും തൃക്കാര്‍ത്തിക ദര്‍ശനവും; രാത്രി പള്ളിനായാട്ടും നടക്കും
കോട്ടയം: കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ ഒൻപതാം ഉത്സവദിവസമായ ഇന്നു ദേശവിളക്കും തൃക്കാര്‍ത്തികയും.
രാവിലെ ആറിന് തൃക്കാര്‍ത്തിക ആറാട്ട് എഴുന്നള്ളിപ്പ്. വൈകുന്നേരമാണ് തൃക്കാര്‍ത്തിക ദേശവിളക്ക്. ദേശവിളക്ക് ദര്‍ശനപ്രധാനമാണ്. ദേവീ സങ്കേതത്തിലും ദേശവഴികളിലും തൃക്കാര്‍ത്തിക ദേശവിളക്ക് ഐശ്വര്യത്തിന്റെ പൊൻ കണിയാകും.
ദേശവഴികളിലെ ഭവനങ്ങളിലും കട-കമ്ബോളങ്ങളിലും ദേവീ ഭക്തര്‍ ആചാരപ്പൊലിമയോടെ കാര്‍ത്തികദീപം തെളിക്കും. രാത്രി പള്ളിനായാട്ടും നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവി തൃക്കാര്‍ത്തിക ആറാട്ട് കഴിഞ്ഞ് സര്‍വാഭരണവിഭൂഷിതയായി തിരിച്ചെഴുന്നള്ളുന്നതു കണ്ട് മനം കുളിര്‍ക്കാനും അനുഗ്രഹം നേടാനും ആയിരക്കണക്കിനു ഭക്തരെത്തും.
രാവിലെ ഒൻപതിന് ക്ഷേത്രസങ്കേതത്തിലെ ദേവീവിലാസം പബ്ലിക് സ്കൂള്‍ അങ്കണത്തില്‍ തൃക്കാര്‍ത്തിക മഹാ പ്രസാദമൂട്ട് തുടങ്ങും. ഡോ. ലക്ഷ്മിപതി (ദിനമലര്‍ )പ്രസാദ സമര്‍പ്പണം നടത്തും. വൈകുന്നേരം 5.30 മുതല്‍ നടക്കുന്ന ദേശവിളക്കിനും മീനഃപൂര പൊന്നാനദര്ശനവും ഉണ്ട്.
മരുത്തോര്‍വട്ടം ബാബു, തിരുവൻവണ്ടൂര്‍ അഭിജിത്ത്, വടവാതൂര്‍ അജയ് കൃഷ്ണൻ എന്നിവര്‍ നാഗസ്വര വാദനം നടത്തും. സ്പെഷല്‍ വേലകളിയും ഉണ്ട്. രാത്രി 11.30നാണ് ആചാര പൊലിമയോടെ പള്ളി നായാട്ട് എഴുന്നള്ളിപ്പ്. തൃക്കാര്‍ത്തിക സംഗീതോത്സവത്തിന്റെ ഭാഗമായി അരങ്ങില്‍ രാവിലെ 7.30ന് ആരംഭിക്കുന്ന തൃക്കാര്‍ത്തിക സംഗീതോത്സവം രാത്രി 9.30വരെ നീളും. രാത്രി 7.30 ന് ബൃന്ദ മാണിക്കവാസകന്റെ തൃക്കാര്‍ത്തിക സംഗീതവിരുന്ന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]