തിരുവനന്തപുരം: ഓസ്ട്രേലിയക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ടിം ഡേവിഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസീസ് രണ്ട് മാറ്റം വരുത്തി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന് പകരം ആഡം സാംപ ടീമിലെത്തി. ആരോണ്‍ ഹാര്‍ഡിക്കും സ്ഥാനം നഷ്ടമായി. ആഡം സാംപയാണ് ടീമിലെത്തിയത്. രണ്ടാം മത്സരവും ജയിച്ച് പരമ്പരയില്‍ മുന്നിലെത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസീസിന്റെ ലക്ഷ്യം ഒപ്പമെത്താനും.
ഇന്ത്യന്‍ ടീം: റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യഷസ്വി ജെയ്സ്വാള്‍, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, റിങ്കു സിംഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, അവേശ് ഖാന്, മുകേഷ് കുമാര്‍.
ഓസ്ട്രേലിയ: സ്റ്റീവന്‍ സ്മിത്ത്, മാത്യൂ ഷോര്‍ട്ട, ജോഷ് ഇന്‍ഗ്ലിസ്, മാര്‍കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, സീന്‍ അബോട്ട്, നതാന്‍ എല്ലിസ്, ആഡം സാംപ, തന്‍വീര്‍ സംഗ.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്ന ആറാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് ഇന്നത്തേത്. മികച്ച സ്കോറാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നത്. ബാറ്റിംഗിന് അനുകൂലമായ വിക്കറ്റാണ് മത്സരത്തിന് തയ്യാറാക്കിയിരിക്കുന്നത്. വിശാഖപട്ടണം വേദിയായ ആദ്യ ട്വന്റി 20യില്‍ രണ്ട് വിക്കറ്റിന് വിജയിച്ച ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് വെടിക്കെട്ട് സെഞ്ചുറിവീരന്‍ ജോഷ് ഇന്‍ഗ്ലിന്റെ (50 പന്തില്‍ 110) കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് പടുത്തുയര്‍ത്തി.
എന്നാല്‍ മറുപടി ബാറ്റിംഗില്‍ ടീം ഇന്ത്യ ഒരു പന്ത് ബാക്കിനില്‍ക്കേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നാലാമനായി ക്രീസിലെത്തി 42 പന്തില്‍ 80 റണ്‍സുമായി തിളങ്ങിയ നായകന് സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ വിജയശില്പി. ഇഷാന് കിഷന് 39 പന്തില്‍ 58 ഉം യശസ്വി ജയ്സ്വാള്‍ 8 പന്തില്‍ 21 ഉം റിങ്കു സിംഗ് 14 പന്തില്‍ 22* ഉം റണ്‍സുമായും തിളങ്ങി.
അഭ്യൂഹങ്ങള്‍ക്ക് വിരാമം! ഹാര്‍ദിക് പാണ്ഡ്യ എവിടേയും പോകുന്നില്ല; മുംബൈയുടെ മോഹം ബാക്കിയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]