കോഴിക്കോട്: പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി നവ കേരള സദസില്‍ പങ്കെടുത്ത് പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസും മുസ്ലിം ലീഗും. പാര്‍ട്ടി അച്ചടക്കം ലംഘിച്ച എന്‍ അബൂബക്കറിനെ (പെരുവയല്‍) കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ അറിയിച്ചു. അന്വേഷണ വിധേയമായി 2 പേരെ മുസ്ലിം ലീഗും സസ്പെന്‍ഡ് ചെയ്തു. ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി, മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ ഹുസൈൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഓമശ്ശേരിയിൽ യോഗത്തിൽ പങ്കെടുത്തത്.
യുഡിഎഫ് സംസ്ഥാന നേതൃത്ത്വം പരസ്യമായി നവകേരള സദസിനെതിരെ നിലപാട് കടുപ്പിക്കുമ്പോഴാണ് സദസുമായി കോണ്‍ഗ്രസ്സിന്റെയും ലീഗിന്റേയും പ്രാദേശിക നേതാക്കളുടെ സഹകരണം. കോൺഗ്രസ് പെരുവയൽ മണ്ഡലം മുൻ പ്രസിഡന്റും കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമാണ് എൻ. അബൂബക്കർ. അബൂബക്കറിന് പുറമേ കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു.കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മൊയ്തു മിട്ടായി എന്നിവരാണ് ഓമശ്ശേരിയിലെ യോഗത്തിൽ പങ്കെടുത്തതത്. ലീഗ് പ്രദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡണ്ടുമാണ് മൊയ്തു മുട്ടായി. ചുരത്തിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടുത്താനാണ് യോഗത്തിനെത്തിയതെന്ന് മൊയ്തു പ്രതികരിച്ചു.
Last Updated Nov 26, 2023, 11:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]