

First Published Nov 26, 2023, 8:45 PM IST
ദുബൈ: മകളുടെ വിവാഹം വിമാനത്തില്‍ നടത്തി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായി. ഇന്ത്യന്‍ വ്യവസായിയായ ദിലീപ് പോപ്ലിയുടെ മകളുടെ വിവാഹമാണ് വിമാനത്തില്‍ വെച്ച് നടന്നത്. 30,000 അടി ഉയരെ, സ്വകാര്യ വിമാനത്തില്‍ നടത്തിയ വിവാഹത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
നവംബര്‍ 24നാണ് ദിലീപിന്റെ മകള്‍ വിധി പോപ്ലിയും ഹൃദേഷം സൈനാനിയും വിവാഹിതരായത്. വിവാഹത്തിനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പാട്ടും നൃത്തവുമായി ആഘോഷമാക്കുന്നതും വീഡിയോയില്‍ കാണാം. വിമാനത്തില്‍ ചടങ്ങുകള്‍ക്കായി ഒരു പ്രത്യേക സ്ഥലം ഉണ്ടായിരുന്നു. 350ഓളം അതിഥികളും വിവാഹത്തിൽ പങ്കുചേർന്നു. ഹൈസ്കൂള്‍ കാലം മുതലുള്ള തന്റെ പ്രണയിനിയെ വിമാനത്തില്‍ വെച്ച് വിവാഹം കഴിച്ചതില്‍ വളരെ സന്തോഷവാനാണെന്നും ജെടെക്സിനും മറ്റുള്ളവര്‍ക്കും നന്ദിയുണ്ടെന്നും സൈനാനി പറഞ്ഞു. വിവാഹത്തിനായി സ്വകാര്യ ചാര്‍ട്ടര്‍ ഫ്ലൈറ്റ് ഓപ്പറേറ്റായ ജെറ്റെക്സ് ബോയിങ് 747 വിമാനം ദുബൈയില്‍ നിന്ന് പുറപ്പെട്ട് മൂന്ന് മണിക്കൂര്‍ യാത്രക്കായി ഒമാനിലേക്ക് പറന്നു. ഇതിനിടയിലാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.
കഴിഞ്ഞ 30 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന ദിലീപ് പോപ്ലി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്. എന്നാല്‍ പോപ്ലി കുടുംബത്തിന് ഇത് ആദ്യത്തെ ആകാശ കല്യാണമല്ല. 1994ല്‍ പോപ്ലി ജുവലറിയുടെ ഉടമയായ ലക്ഷമണ് പോപ്ലി തന്റെ മകന് ദിലീപിന്റെയും സുനിതയുടെയും വിവാഹം നടത്തിയത് എയര്‍ ഇന്ത്യ വിമാനത്തിലാണ്. അന്ന് ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 28 വർഷം മുമ്പ് തൻറെ മാതാപിതാക്കളുടെ വിവാഹം നടന്നത് പോലെ വാർത്തകളിൽ ഇടം നേടി ചരിത്രം ആവർത്തിക്കുകയാണ് വിധിയുടെ വിവാഹത്തിലും.
Read Also –
വിമാന ടിക്കറ്റെടുക്കാൻ ഇതാണ് ബെസ്റ്റ് ടൈം! 30 ശതമാനം വരെ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ദില്ലി: ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ‘ക്രിസ്മസ് കംസ് ഏര്‍ലി’ എന്ന പുതിയ ഓഫറിലൂടെയാണ് വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബര്‍ 30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ബാധകം. ഡിസംബര്‍ രണ്ടു മുതല്‍ അടുത്ത വര്‍ഷം മെയ് 30 വരെയുള്ള യാത്രകള്‍ക്കായുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. എയര്‍ലൈന്റെ മൊബൈല്‍ ആപ്പിലും വെബ്സൈറ്റായ airindiaexpress.com ലും ലോഗിന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ എക്സ്പ്രസ് എഹെഡ് സേവനങ്ങളും സീറോ കണ്‍വീനിയന്‍സ് ഫീ സൗകര്യവും അധികമായി ലഭിക്കും.
ബെംഗളൂരു- കൊച്ചി, ബെംഗളൂരു-കണ്ണൂര്‍, ബെംഗളൂരു-മാംഗ്ലൂര്‍, ബെംഗളൂരു-തിരുവനന്തപുരം, ചെന്നൈ- തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം, ബെംഗളൂരു-തിരുച്ചിറപ്പള്ളി എന്നീ റൂട്ടുകളില്‍ എയര്‍ലൈന്‍ മികച്ച ഓഫറുകളാണ് നല്‍കുന്നത്. ഹൈദരാബാദിനെ കൊച്ചി, ലഖ്നൗ, അമൃത്സര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകളും വിമാന കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. അന്തര്‍ദ്ദേശീയ വിമാനടിക്കറ്റുകള്‍ക്കും ഇളവ് ലഭിക്കുന്നത് പ്രവാസികൾക്കും ആശ്വാസമാണ്.
ടാറ്റ ന്യൂപാസ് റിവാര്‍ഡ്സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്ക് ഭക്ഷണം, സീറ്റുകള്‍, ബാഗേജുകള്‍, ടിക്കറ്റ് മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകള്‍ എന്നിവ പോലുള്ള എക്സ്ക്ലൂസീവ് മെമ്പര്‍ ആനുകൂല്യങ്ങള്‍ക്ക് പുറമേ എട്ടു ശതമാനം വരെ ന്യൂകോയിന്‍സും ലഭിക്കും. ലോയല്‍റ്റി അംഗങ്ങള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ആശ്രിതര്‍, സായുധ സേനാംഗങ്ങള്‍ എന്നിവര്‍ക്കും airindiaexpress.comല്‍ പ്രത്യേക നിരക്കുകള്‍ ലഭിക്കും.
Last Updated Nov 26, 2023, 9:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]