ന്യൂദല്‍ഹി- പാക് തീവ്രവാദ സംഘടനയായ ഗസ്വയെ ഹിന്ദുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. ഞായറാഴ്ച കോഴിക്കോട് ടൗണിലാണ് റെയ്ഡ് നടന്നത്.
കഴിഞ്ഞ വര്‍ഷം പട്നയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ ഗിര്‍ സോംനാഥ്, ഉത്തര്‍ പ്രദേശിലെ അസംഗഢ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. പ്രതികളെന്ന് സംശയിക്കുന്നവരെ തിരയാനാണ് റെയ്ഡ് നടന്നത്. ഇവര്‍ക്ക് പാകിസ്ഥാന് തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാല് സംസ്ഥാനങ്ങളില്‍നിന്നായി മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മറ്റ് രേഖകള്‍ തുടങ്ങിയവയെല്ലാം ഏജന്‍സി കണ്ടെത്തി.
ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗസ്വയെ ഹിന്ദ്. ഈ സംഘടന പാക് തീവ്രവാദികളുമായി കൈകോര്‍ത്ത് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]