മഹിമാ നമ്പ്യാരുടെ പുതിയ തമിഴ് ചിത്രമാണ് നാട്. മലയാളത്തില്‍ വൻ ഹിറ്റായി മാറിയ ചിത്രം ആര്‍ഡിഎക്സിലെ നായികയായി പ്രേക്ഷകരുടെ പ്രിയങ്കരിയായ മഹിമ നമ്പ്യാര്‍ തമിഴില്‍ ഇനി ഒരു ഡോക്ടറുടെ വേഷത്തിലാകും. മഹിമയ്ക്ക് പ്രധാന്യമുള്ള ഒരു വേഷമാണ് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നാടിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നതാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്.
സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം ശരവണനാണ്. എങ്കേയും എപ്പോതും എന്ന ചിത്രത്തിന്റെ സംവിധായകനായി പ്രേക്ഷക പ്രീതി നേടിയ എം ശരവണനൊപ്പം മഹിമ നമ്പ്യാരും എത്തുമ്പോള്‍ വൻ ഹിറ്റാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിന്റെ അനന്യയുടെയും തമിഴകത്തെ അഞ്ജലിയുടെയമൊക്കെ കഥാപാത്രങ്ങളില്‍ തിളങ്ങി നില്‍ക്കുന്നാണ് എങ്കേയും എപ്പോതുമിലെ വേഷങ്ങള്‍. മഹിമാ നമ്പ്യാര്‍ക്കും എം ശരവണണിന്റെ ചിത്രം വഴിത്തിരിവാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചിത്രത്തിലേതായി പുറത്തുവിട്ട ഗാനം ഹിറ്റായിരുന്നു. വികസനമെത്താത്ത ഗ്രാമത്തിലേക്ക് നിയോഗിക്കപ്പെടുന്ന ഒരു ഡോക്ടര്‍ കഥാപാത്രമാണ് മഹിമയുടേത്. തര്‍ശൻ നായകനായി എത്തുന്നു. കെ എ ശക്തിവേലാണ് ഛായാഗ്രാഹണം. തര്ശനും മഹിമയ്ക്കുമൊപ്പും നാട് എന്ന ചിത്രത്തില്‍ സിംഗം പുലിയും ആര് എസ് ശിവജിയും അരുള്‍ ദാസും രവികുമാറും വസന്തയും മറ്റ് പ്രധാന കഥാപാത്രങ്ങളില്‍ എത്തുമ്പോള്‍ കലാ സംവിധാനം ലാല്‍ഗുഡി എൻ ഇളയ രാജയും സഹ സംവിധാനം രമേഷ് ആണ്ടവനും ലൈൻ പ്രൊഡ്യൂസര്‍ പ്രവീണും സൌണ്ട് മിക്സ് ക്നാക്ക് സ്റ്റുഡിയോയും ഡിഐ ലിക്സോ ക്രിയേഷനും ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ആകാശ് ബാലാജിയുമാണ്.
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രത്തിലും മഹിമാ നമ്പ്യാരാണ് നായിക. ജയ് ഗണേഷ് എന്ന ഒരു ചിത്രത്തിലാണ് മഹിമാ നമ്പ്യാര്‍ നായികയാകുന്നത്. സംവിധാനം രഞ്ജിത് ശങ്കറാണ്. മഹിമാ നമ്പ്യാര്‍ നായികയായി വേഷമിടുന്ന ചിത്രത്തില്‍ ജോമോള്‍ വക്കീല്‍ വേഷത്തില്‍ എത്തുമ്പോള്‍ ഉണ്ണി മുകുന്ദൻ ഫിലിസും രഞ്ജിത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Nov 26, 2023, 1:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]