
കുസാറ്റ് വിസിക്കെതിരെ കളമശ്ശേരി പൊലീസിൽ പരാതി. സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടൻ ആണ് പരാതി നൽകിയത്. വിസിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് ആവശ്യം. വിസിയും സംഘാടകരുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരാതിയിൽ പറയുന്നു. ( complaint against cusat vc )
കുസാറ്റിലെ അപകടത്തിന് പിന്നാലെ പരിപാടി നടന്ന ഓഡിറ്റോറിയത്തിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. അശാസ്ത്രീയമായ ഓഡിറ്റോറിയത്തിന്റെ ഘടനാരീതി അപകടത്തിന്റെ വ്യാപ്തി വർദ്ധിപിച്ചു എന്നാണ് ആരോപണം. നിരപ്പിൽ നിന്നും താഴ്ന്ന പ്രദേശത്താണ് ഓഡിറ്റോറിയം സ്ഥിചെയുന്നത്. 800 അധികം ആളുകളെ ഉൾകൊള്ളവുന്ന വിസ്തീർണം. അകത്തേക്ക് പ്രവേശിക്കാൻ മൂന്ന് ഗേറ്റുകളാണ് ഉള്ളത്. പ്രധാന കാവടത്തിൽ നിന്നും 10 സ്റ്റെപ്പുകൾ ഇറങ്ങിവേണം വേദിയിലേക്ക് എത്താൻ.
ഓഡിറ്റോറിയത്തിന്റെ ഗേറ്റുകൾ ഒരിയ്ക്കലും അകത്തേയ്ക്കു തുറക്കരുത് എന്നാണ് നാഷണൽ ബിൽഡിംഗ് കോഡ്. ഗേറ്റിൽ തന്നെ പടി വെയ്ക്കാൻ പാടില്ലെന്നും പറയുന്നു. ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് കുസാറ്റിലെ ഓഡിറ്റോറിയത്തിന്റെ രൂപ കൽപന.
Story Highlights: complaint against cusat vc
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]