രാജ്യത്തെ പ്രമേഹരോഗികളിൽ അഞ്ചിൽ ഒരാൾക്ക് ശരീരത്തിലെ ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്ന സങ്കീർണതകൾ അലട്ടുന്നുണ്ടെന്ന് പഠനം. അത് ഒടുവിൽ വൃക്ക തകരാർ, അന്ധത അല്ലെങ്കിൽ ഗുരുതരമായ നാഡി തകരാറുകൾ എന്നിവയിലേക്ക് നയിച്ചേക്കാം. മൂന്ന് വർഷത്തിലേറെയായി 6,000 രോഗികളിൽ നടത്തിയ അഖിലേന്ത്യാ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
‘എൻഡോക്രൈനോളജി, ഡയബറ്റിസ് & മെറ്റബോളിസം’ എന്ന പിയർ-റിവ്യൂഡ് മെഡിക്കൽ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ശരീരം ആഹാരത്തെ ഊർജമാക്കി മാറ്റുന്നതിനെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത ആരോഗ്യപ്രശ്നമായ പ്രമേഹം. ഒരാളുടെ ഹൃദയം, ഞരമ്പുകൾ, വൃക്കകൾ, കണ്ണുകൾ തുടങ്ങി നിരവധി അവയവങ്ങളെ പ്രമേഹം ബാധിക്കും. 10 ൽ ആറ് പേർക്ക് ഉയർന്ന കൊളസ്ട്രോളും ഉണ്ടായിരുന്നതായി പഠനത്തിൽ കണ്ടെത്തി. ഈ മൂന്ന് വർഷത്തിനിടെ ഹൃദ്രോഗം മൂലം 54 മരണങ്ങൾ പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
40% രോഗികളിൽ മയോകാർഡിയൽ ഇൻഫ്രാക്ഷൻ അഥവാ ഹൃദയാഘാതം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ന്യൂറോപ്പതിയാണ് ഏറ്റവും സാധാരണമായ സങ്കീർണതയെന്ന് പരേലിലെ കെഇഎം ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ.തുഷാർ ബന്ദ്ഗർ പറഞ്ഞു.
മൂന്ന് പതിറ്റാണ്ട് മുമ്പ് വരെ ജനസംഖ്യയുടെ 3 ശതമാനം മാത്രമേ പ്രമേഹം ബാധിച്ചിരുന്നുള്ളൂ. ഇപ്പോൾ ഇത് ഇന്ത്യയിലെ ജനസംഖ്യയുടെ 9 ശതമാനം പേരെ ബാധിക്കുന്നു. ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കുകയും പുകയില എന്നിവയെല്ലാം ഉപയോഗിക്കുന്നതാണ് പ്രമേഹസാധ്യത കൂട്ടുന്നത്.
പ്രമേഹമുള്ളവർ വർഷത്തിലൊരിക്കൽ കണ്ണുകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മാത്രമല്ല, മൂന്നു മാസത്തിലൊരിക്കൽ മൂത്രത്തിൽ ആൽബുമിൻ, ലിപിഡ് അളവ് എന്നിവ പരിശോധിക്കേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു. ആളുകൾക്ക് വ്യായാമം, ഭക്ഷണക്രമം, ഉറക്കം എന്നിവയും ആവശ്യമാണെന്നും ഡോ.തുഷാർ ബന്ദ്ഗർ പറഞ്ഞു.
ചീത്ത കൊളസ്ട്രോൾ എളുപ്പം കുറയ്ക്കാം ; ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ നട്സുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]