ചിരവൈരികൾ നേർക്കുനേർ എത്തുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുന്നേ ഇൻസ്റ്റ സ്റ്റോറിയുമായി ടൊവിനോ തോമസ്. എൽ ക്ലാസിക്കോയ്ക്ക് തയ്യാറാണോ? മി.
അമോർ” എന്ന ചോദ്യവുമായി നസ്രിയയെ ടാഗ് ചെയ്താണ് ടൊവി സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. ”എപ്പളേ റെഡി പുയ്യാപ്ലേ’ എന്നാണ് ഇതിന് നസ്രിയയുടെ മറുപടി.
ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ഇന്നലെ ബാഴ്സലോണയ്ക്കെതിരെ പോരാട്ടത്തിന് ഇറങ്ങുന്നതിന് മുന്‍പായിരുന്നു ഇൻസ്റ്റയിൽ താരങ്ങളുടെ സ്റ്റോറി. ഇത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഇവർ ഒരുമിക്കുന്ന സിനിമ വരാൻ ഒരുങ്ങുകയാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നാണ് സോഷ്യൽ മീഡിയയിൽ സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. ഏതായാലും ടൊവിയുടെയും നസ്രിയയുടേയും സ്റ്റോറി കണ്ട് സംതിങ്ങ് ഫിഷി എന്നാണ് പലരും പറയുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടൊവിനോ തോമസും നസ്രിയ നസിമും ഒന്നിക്കുന്ന മുഹ്സിൻ പരാരി ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ വന്നിരുന്നു. ഇൻസ്റ്റ സ്റ്റോറിയും ഇതും മുൻ നിർത്തിയും പ്രേക്ഷകർക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്.
പ്രേക്ഷക പ്രശംസ നേടിയ ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകൻ സക്കറിയയുമായി ചേർന്നാണ് മുഹ്സിൻ പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എ.വി.എ പ്രൊഡക്ഷൻസ്, മാർഗ എന്റർടെയിൻമെന്റ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്.
പി ആർ ഒ ആതിര ദിൽജിത്ത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

