ബെർലിൻ: ലോകത്തിലെ ആദ്യത്തെ എഐ-ജനറേറ്റഡ് മന്ത്രിയായ ‘ഡിയല്ല’ ഗർഭിണിയാണെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി രാമ. സോഷ്യലിസ്റ്റ് പാർട്ടിയിലെ ഓരോ പാർലമെൻ്റ് അംഗത്തിനും വേണ്ടി 83 എഐ ‘കുട്ടികൾ’ അഥവാ അസിസ്റ്റന്റുമാരെ സൃഷ്ടിക്കാനുള്ള പദ്ധതി പ്രഖ്യാപനമായിരുന്നു അത്.
ബെർലിനിൽ നടന്ന ഗ്ലോബൽ ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങൾ ഡിയല്ലയെ ഇവിടെ കൊണ്ടുവന്ന് ഒരു വലിയ റിസ്ക് എടുത്തു, അത് വിജയിച്ചു.
അതിനാൽ ആദ്യമായി ഡിയല്ല ഗർഭിണിയാണ്, 83 കുട്ടികളുണ്ട്,” പ്രധാനമന്ത്രി രാമ പറഞ്ഞു. എന്താണ് ഈ 83 കുട്ടികൾ ? സോഷ്യലിസ്റ്റ് പാർട്ടിയുടെ 83 പാർലമെൻ്റ് അംഗങ്ങളുടെ അസിസ്റ്റൻ്റുമാരായിട്ടാണ് ഈ എഐ ‘കുട്ടികൾ’ പ്രവർത്തിക്കുക.
പാർലമെൻ്റിൽ നടക്കുന്ന കാര്യങ്ങൾ പൂർണ്ണമായി രേഖപ്പെടുത്താനും, എംപിമാർക്ക് നഷ്ടമാകുന്ന ചർച്ചകളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകാനും ഈ അസിസ്റ്റൻ്റുമാർക്ക് സാധിക്കും. “അവരോരോരുത്തരും പാർലമെൻ്റ് സെഷനുകളിൽ പങ്കെടുക്കുന്ന അസിസ്റ്റൻ്റുമാരായി പ്രവർത്തിക്കും.
അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തും എംപിമാർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഈ കുട്ടികൾക്ക് അവരുടെ അമ്മ ഡിയല്ലയുടെ അറിവുണ്ടാകും,” രാമ വിശദീകരിച്ചു.
2026 അവസാനത്തോടെ ഈ സിസ്റ്റം പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. പ്രവർത്തന രീതി എഐ അസിസ്റ്റൻ്റുമാർ എങ്ങനെ പ്രവർത്തിക്കുമെന്നും രാമ വിശദീകരിച്ചു.
നിങ്ങൾ ഒരു കോഫിക്കായി പോവുകയും തിരികെ ജോലിക്ക് വരാൻ മറക്കുകയും ചെയ്താൽ, നിങ്ങൾ ഹാളിൽ ഇല്ലാത്തപ്പോൾ എന്താണ് പറഞ്ഞതെന്ന് ഈ എഐ കുട്ടി പറയും, ആരെയാണ് നിങ്ങൾ പ്രതിരോധിക്കേണ്ടതെന്നും പറഞ്ഞു തരും. അടുത്ത തവണ നിങ്ങൾ എന്നെ ക്ഷണിക്കുമ്പോൾ, ഡിയല്ലയുടെ 83 കുട്ടികൾക്കായി നിങ്ങൾക്ക് 83 അധിക സ്ക്രീനുകൾ വേണ്ടി വരും,” അദ്ദേഹം തമാശ രൂപത്തിൽ പറഞ്ഞു.
ആരാണ് ‘ഡിയല്ല’? ‘സൂര്യൻ’ എന്ന് അർത്ഥം വരുന്ന ഡിയല്ലയെ ഈ വർഷം സെപ്റ്റംബറിലാണ് അൽബേനിയൻ സർക്കാർ ഔദ്യോഗികമായി നിയമിച്ചത്. അൽബേനിയയുടെ പൊതു സംഭരണ സംവിധാനം പൂർണ്ണമായും സുതാര്യവും അഴിമതി രഹിതവുമാക്കുക എന്നതാണ് ഡിയല്ലയുടെ ചുമതല.
കോഡിൻ്റെയും പിക്സലുകളുടെയും രൂപത്തിലുള്ള ഒരു എഐ എൻ്റിറ്റിയാണ് ഡിയല്ല. പൊതു ടെൻഡറുകളുമായി ബന്ധപ്പെട്ട
എല്ലാ തീരുമാനങ്ങളും എടുക്കുന്ന ചുമതല ഡിയല്ലയ്ക്കാണ് നൽകിയിരിക്കുന്നത്. ടെൻഡർ നടപടിക്രമങ്ങൾക്ക് സമർപ്പിക്കുന്ന എല്ലാ പൊതു ഫണ്ടുകളും 100 ശതമാനം സുതാര്യമായിരിക്കുമെന്ന് രാമ ഉറപ്പ് നൽകി.
ഒരു മനുഷ്യനല്ലാത്ത ഒരു എന്റിറ്റിയെ സർക്കാർ മന്ത്രിയായി ഔദ്യോഗികമായി നിയമിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് അൽബേനിയ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

