ദില്ലി: ദില്ലിയിലെ കേശവ് പുരത്ത് പൂജാരി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് പൊലീസിനെ വിളിച്ച് അറിയിച്ചു. പ്രതിയായ ഭർത്താവ് ദിനേശ് ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യ സുഷമ ശർമ്മയെ (40) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുറിയിൽ ആത്മഹത്യ ചെയ്തതായി ദിനേശ് ശർമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം മുറിയിലെ തറയിൽ സുഷമയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
ഇവർക്ക് 11 വയസ്സുള്ള മകൾ അതേ മുറിയിലെ കട്ടിലിൽ ഉറങ്ങുന്നുണ്ടായിരുന്നു. കുറ്റം സമ്മതിച്ചു, കാരണം വിവാഹേതര ബന്ധം ചോദ്യം ചെയ്യലിൽ, ദിനേശ് ശർമ്മ കുറ്റം സമ്മതിച്ചു.
തൂവാല ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾ ഒരു ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്യുകയാണ്.
തുടർന്ന് പോലീസ് മൃതദേഹം ഏറ്റെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ബാബു ജഗ്ജീവൻ റാം ആശുപത്രിയിലേക്ക് അയച്ചു. അതേസമയം, പ്രതിയുടെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി.
പൊലീസ് ഈ വിഷയത്തിൽ കൃത്യമായി ഇടപെടുന്നില്ലെന്നും കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു. “ഇന്നലെ രാത്രി 12-നും 1-നും ഇടയിലാണ് അവൾ മരിച്ചത്.
പക്ഷേ, പൊലീസ് ഞങ്ങളെ രാവിലെ 6 മണിക്ക് മാത്രമാണ് വിവരം അറിയിച്ചത്’ എന്ന് സുഷമയുടെ സഹോദരൻ അശോക് കുമാർ പറഞ്ഞു. ഭക്ഷണത്തെ ചൊല്ലിയുള്ള വഴക്കിനെ തുടർന്നാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
“എന്നാൽ ഇതിന് പിന്നിലെ യഥാർത്ഥ കാരണം ഭർത്താവിൻ്റെ വിവാഹേതര ബന്ധമാണ്. ഇത് വർഷങ്ങളായി സഹോദരി വീട്ടുകാരോട് പരാതി പറഞ്ഞിരുന്ന കാര്യമാണ്,” സഹോദരൻ കൂട്ടിച്ചേർത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

