

സജി ചെറിയാന്റെ പ്രസ്താവന പ്രതിഷേധാർഹം; വിനായകനെ പിന്തുണക്കുന്നത് സാംസ്കാരിക മന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് രമേശ് ചെന്നിത്തല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെ സംഭവത്തില്‍ വിനായകന്റേത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സജി ചെറിയാന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന് ചെന്നിത്തല പ്രതികരിച്ചു. ഇടത് സഹയാത്രികനായത് കൊണ്ടാണ് വിനായകനെ മന്ത്രി പിന്തുണക്കുന്നത്. ഇത് സാംസ്കാരിക മന്ത്രിക്ക് ചേര്‍ന്നതല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സ്റ്റേഷനിലെ സംഭവത്തില്‍ വിനായകന്റേത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇന്നലെ മന്ത്രി സജി ചെറിയാൻ പറഞ്ഞത്. കലാകാരന്മാര് ഇടക്ക് കലാപ്രവര്‍ത്തനം നടത്താറുള്ളത് പോലെ വിനായകന്റേത് പൊലീസ് സ്റ്റേഷനിലായിപ്പോയി എന്നേ ഉള്ളൂ. അക്കാര്യത്തില്‍ പ്രത്യേകം അഭിപ്രായം പറയേണ്ടതായി ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി അസഭ്യവര്‍ഷം നടത്തിയതിനാണ് നടൻ വിനായകനെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കതൃക്കടവിലുള്ള ഫ്ലാറ്റില്‍ നിന്ന് വിനായകൻ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും ഭാര്യയുമായുള്ള തര്‍ക്കത്തെ കുറിച്ച് പരാതിപ്പെടുകയും ചെയ്തു.
പൊലീസിന്റെ സഹായം ആവശ്യപ്പെട്ടതോടെ വനിത പൊലീസ് അടങ്ങുന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഫ്ലാറ്റ് വാങ്ങിയതിലെ സാമ്പത്തിക തര്‍ക്കങ്ങളാണ് ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് വഴിവെച്ചതെന്ന് മനസ്സിലാക്കി. പൊലീസ് ഉദ്യോഗസ്ഥ മഫ്തിയിലാണ് വിനായകന്റെ വീട്ടിലെത്തിയത്. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥരോട് വിനായകൻ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. തുടര്‍ന്ന് പൊലീസുകാര്‍ തിരിച്ച് സ്റ്റേഷനിലെത്തി.
വൈകീട്ട് വിനായകൻ വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി ആവര്‍ത്തിച്ചു. ഏഴ് മണിയോടെ സ്റ്റേഷനില്‍ നേരിട്ടെത്തിയ വിനായകൻ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരാരാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടെന്നും പൊലീസ് പറയുന്നു. ഇതിനിടെ സ്റ്റേഷനില്‍വെച്ച് പുകവലിച്ച വിനായകന് പിഴയീടാക്കുകയും ചെയ്തു. തുടർന്ന് ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും ബഹളം തുടർന്നതോടെ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം നടപടിയെടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]