
പാഠ്യപദ്ധതിയിൽ NCERT കൊണ്ടുവന്ന നിർദേശങ്ങളെ കേരളം തള്ളിക്കളയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠ്യപുസ്തകങ്ങളെ കാവിവത്കരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. രാഷ്ട്രീയ താത്പര്യം മുൻനിർത്തിയുള്ള ഈ നീക്കം ഉൾക്കൊള്ളാൻ കഴിയില്ലെന്നും പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. (v sivankutty on ncert text books bharat instead of india)
കേരളത്തിൽ 1 മുതൽ 10 വരെ ക്ലാസുകൾ ഉപയോഗിക്കുന്നത് SCERT തയ്യാറാക്കുന്ന പുസ്തകം. മാറ്റം സംസ്ഥാന സിലബസിനെ ബാധിക്കില്ലെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. അക്കാദമിക താത്പര്യങ്ങളെ അവഗണിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രം, അടിസ്ഥാന പ്രശനങ്ങൾ, ഭരണഘടന മൂല്യങ്ങൾ എല്ലാ വെട്ടി മാറ്റുകയാണ്. പരിണാമസിദ്ധാന്തം അടക്കം മാറ്റുന്നു. അതങ്ങനെ തന്നെ തുടരുമെന്നും മന്ത്രി വിശദമാക്കി. വിദ്യാഭ്യാസ കാര്യങ്ങളിൽ സംസ്ഥാനം തീരുമാനമെടുക്കുമെന്നും കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത തീരുമാനിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Story Highlights: v sivankutty on ncert text books bharat instead of india
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]