
എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി രൂപ അനുവദിച്ചു. ദുരിത ബാധിതരുടെ പരിചരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് തുക അനുവദിച്ചത്. എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള സംയോജിത പദ്ധതിയിൽ ഈവർഷം നീക്കിവച്ചിരുന്ന 17 കോടി രൂപയിൽനിന്ന് ഇതിനാവശ്യമായ തുക ലഭ്യമാക്കാൻ ധന വകുപ്പ് നിർദേശിച്ചു.
ദുരിത ബാധിതകർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയ എംപാനൽ ആശുപത്രികൾക്ക് തുക അനുവദിക്കൽ, ശയ്യാവലംബവർക്ക് ചികിത്സാ സൗകര്യങ്ങളും മരുന്നും ലഭ്യമാക്കൽ, ഇതിനാവശ്യമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായിരിക്കും തുക വിനിയോഗിക്കുക.
നിലവിൽ 6603 പേരാണ് എൻഡോസൾഫാൻ ദുരിതശ്വാസ സംയോജിത പദ്ധതിയുടെ ഗുണഭോക്താക്കൾ. ദുരിതബാധിതരുടെ ആരോഗ്യ പരിപചരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ ദേശീയ ആരോഗ്യ മിഷൻ വഴി ലഭ്യമാക്കിയിരുന്ന സഹായങ്ങൾ നിർത്തലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സഹായം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ധന വകുപ്പിന് കത്തെഴുതിയത്.
സാമ്പത്തിക ആസൂത്രണ വകുപ്പിന്റെ ശുപാർശകൂടി പരിഗണിച്ചാണ് എൻഡോൾഫാൻ ദുരിത ബാധിതകർക്കായുള്ള സംയോജിത പദ്ധതിയിൽനിന്ന് തുക ലഭ്യമാക്കാൻ ധന വകുപ്പ് നിർദേശിച്ചത്. തുകയുടെ ചെലവഴിക്കൽ ചുമതല കാസർഗോഡ് കളക്ടർക്കായിരിക്കും.
വ്യവസായ ആവശ്യത്തിന് ഖത്തറിലെത്തിയ മുൻ നാവികസേനാ ഉദ്യോഗസ്ഥർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത വിവരം സെപ്തംബർ മാസത്തിൽ മാത്രമാണ് ദോഹയിലെ ഇന്ത്യൻ എംബസി അറിഞ്ഞത്. ഇവർക്കെതിരായ കുറ്റകൃത്യമെന്താണെന്ന് ഖത്തർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
Story Highlights: 4.82 crore for endosulfan relief work
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]