
കര്‍ണാടകയിലെ രാമനഗര ജില്ലയെ ‘ബെംഗളൂരു സൗത്ത്’ എന്നാക്കി പുനർനാമകരണം ചെയ്യാൻ പദ്ധതിയിടുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.രാമനഗര ജില്ല മുഴുവൻ ബെംഗളൂരു പരിധിയിൽ പെട്ടതാണെന്നും അതിലെ നാല് താലൂക്കുകളിലെ നിവാസികൾ “ബെംഗളൂരുകാരാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് ഡി കെ ശിവകുമാർ വിവരം പങ്കുവച്ചത്.(Ramanagara district may be renamed ‘Bengaluru South’)
നിർദിഷ്ട ബെംഗളൂരു സൗത്ത് ജില്ലയിൽ ചന്നപട്ടണ, രാമനഗര, കനകപുര, മഗഡി, ഹരോഹള്ളി എന്നീ അഞ്ച് താലൂക്കുകൾ ഉൾപ്പെടും. രാമനഗര താലൂക്ക് ഈ ജില്ലയുടെ ആസ്ഥാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരും കൈവശമുള്ള ഭൂമി ബെംഗളൂരുവിലെ കച്ചവടക്കാര്‍ക്ക് വില്‍ക്കരുത്. കനകപുര വളരും. നിങ്ങളുടെ പോക്കറ്റിലേക്ക് പണമിട്ട് തരാൻ എനിക്കാകില്ല. നിങ്ങൾക്കു വേണ്ടി വീടുണ്ടാക്കിത്തരാനും എനിക്കാകില്ല. പക്ഷെ നിങ്ങളുടെ വസ്തുവിന്റെ മൂല്യം പത്തിരട്ടിയോളം ഉയർത്താനുള്ള ശേഷി എനിക്ക് ദൈവം തന്നിരിക്കുന്നുവെന്നും ഡികെ വിശദമാക്കി.
കനകപുര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശിവകുമാർ, രാമനഗര ജില്ലയെ ബെംഗളൂരുവിനു കീഴിലാക്കാനുള്ള നിർദ്ദേശവും രൂപരേഖയും ഉടൻ അവതരിപ്പിക്കുമെന്നും പറഞ്ഞു. എന്നാല്‍ ഇത് ഡികെയുടെ റിയല്‍ എസ്റ്റേറ്റ് മെച്ചപ്പെടുത്താനുള്ള നീക്കമാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു.
Story Highlights: Ramanagara district may be renamed ‘Bengaluru South’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]