
ബംഗളൂരു: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞിരുന്നു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 33.2 ഓവറില്‍ 156ന് എല്ലാവരും പുറത്താവുകയായിരുന്നു. ലാഹിരു കുമാര മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ എയ്ഞ്ചലോ മാത്യൂസ് രണ്ട് വിക്കറ്റും സ്വന്തമാക്കി. 43 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സിന് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ അല്പമെങ്കിലും ചെറുത്തുനില്ക്കാന് സാധിച്ചത്.
രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ റണ്ണൗട്ടാവുകയായിരുന്നു. ജോ റൂട്ട് (3) റണ്ണൗട്ടായി ആദ്യം മടങ്ങി. പിന്നീട് ആദില്‍ റഷീദും (2) റണ്ണൗട്ടാവുകയായിരുന്നു. റഷീദിന്റെ വിക്കറ്റ് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുശാള്‍ മെന്‍ഡിസിന്റെ ബ്രില്ല്യന്‍സ് ആയി കാണാം. മഹീഷ് തീക്ഷണയുടെ പന്ത് ഗ്ലൗസിലൊതുക്കിയ മെന്‍ഡിസ് നോണ്‍സ്ട്രൈക്കിലെ വിക്കറ്റിലേക്ക് എറിയുകയായിരുന്നു. പന്ത് വിക്കറ്റില്‍ കൊള്ളുമ്പോള്‍ റഷീദ് ക്രീസിന് പുറത്തായിരുന്നു. വീഡിയോ…
നേരത്തെ, മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ജോണി ബെയര്‍സ്റ്റോ (30) – ഡേവിഡ് മലാന് (28) സഖ്യം ഒന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മലാനെ പുറത്താക്കി മാത്യൂസ് ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്കി. മാത്രമല്ല, മൂന്നാമായി എത്തിയ ജോ റൂട്ട് (3) റണ്ണൗട്ടായി മടങ്ങിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. പിന്നീട് കൃത്യമായി ഇടവേളകളില്‍ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. ബെയര്‍സ്റ്റോയെ കശുന്‍ രചിത മടക്കി.
ജോസ് ബട്ലര് (8), ലിയാം ലിവിംഗ്സ്റ്റണ് (1), മൊയീന്‍ അലി (15), ക്രിസ് വോക്സ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതിനിടെ ആശ്വാസമായത് സ്റ്റോക്സിന്റെ ഇന്നിംഗ്സായിരുന്നു. പുറത്താവാതെ 14 റണ്‍സ് നേടിയ ഡേവിഡ് വില്ലി സ്കോര്‍ 150 കടക്കാന്‍ സഹായിച്ചു. ആദില്‍ റഷീദ് (2), മാര്‍ക് വുഡ് (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രജിത രണ്ട് വിക്കറ്റ് വീഴ്ത്തി. മഹീഷ് തീക്ഷണയ്്ക്ക് ഒരു വിക്കറ്റുണ്ട്.
Last Updated Oct 26, 2023, 6:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]