ബിഗ് ബോസ് മലയാളം സീസൺ 7 ഒൻപതാം ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഷോ പകുതി ഘട്ടം പിന്നിട്ടതോടെ മത്സരാർത്ഥികൾക്കിടയിൽ മത്സരബുദ്ധിയും മാനസിക സമ്മർദ്ദവും വർധിച്ചിട്ടുണ്ട്.
ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ പോലും വലിയ വഴക്കുകളിലേക്ക് എത്തുന്ന കാഴ്ചയാണ് ഹൗസിൽ. എന്നാൽ, ബിഗ് ബോസിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ എത്താറില്ല.
പക്ഷേ, കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചു. ഒരു കാപ്പിപ്പൊടിയുടെ പേരിൽ അഭിലാഷ് ദേഷ്യത്തോടെ സംസാരിക്കുന്നതാണ് സംഭവങ്ങളുടെ തുടക്കം.
ഈ വിഷയം സംസാരിക്കുന്നതിനിടെ അഭിലാഷ് ജിഷിനുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. പിന്നാലെ അഭിലാഷ് ജിഷിനെ തള്ളിമാറ്റി.
അതേരീതിയിൽ ജിഷിനും തിരിച്ചടിച്ചതോടെ ഇരുവരും തമ്മിൽ ഉന്തും തള്ളുമായി. സംഭവം കയ്യാങ്കളിയിലേക്ക് മാറിയതോടെ ബിഗ് ബോസ് ഇരുവർക്കും അടിയന്തരമായി കൺഫെഷൻ റൂമിലേക്ക് വരാൻ നിർദ്ദേശം നൽകി.
എന്നാൽ കൺഫെഷൻ റൂമിൽ എത്തിയതോടെയാണ് സംഭവത്തിൽ നാടകീയമായ വഴിത്തിരിവ് ഉണ്ടായത്. തങ്ങൾ മറ്റ് മത്സരാർത്ഥികളെ പറ്റിക്കാനായി ഒരു പ്രാങ്ക് ചെയ്യുകയായിരുന്നു എന്ന് അഭിലാഷും ജിഷിനും ബിഗ് ബോസിനോട് വെളിപ്പെടുത്തി.
മുൻ സീസണുകളിൽ ബിഗ് ബോസ് നൽകുന്ന രഹസ്യ ടാസ്ക്കുകളുടെ ഭാഗമായി പ്രാങ്കുകൾ നടന്നിട്ടുണ്ടെങ്കിലും, ബിഗ് ബോസിനെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ മത്സരാർത്ഥികൾ സ്വന്തമായി ഒരു പ്രാങ്ക് ആസൂത്രണം ചെയ്യുന്നത് ഇതാദ്യമായാണ്. പ്രാങ്ക് തുടരാൻ ബിഗ് ബോസ് ഇരുവർക്കും അനുമതി നൽകുകയും ചെയ്തു.
അതേസമയം, ഈ വാരാന്ത്യ എപ്പിസോഡിൽ എവിക്ഷൻ ഉണ്ടായിരുന്നില്ല. 11 പേരാണ് നിലവിൽ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇതിൽ ആരാകും പുറത്തുപോവുക എന്നത് അടുത്ത എപ്പിസോഡിൽ അറിയാം. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനുള്ള ആദരവ് കൂടിയായിരുന്നു ഈ എപ്പിസോഡ്.
മത്സരാർത്ഥികൾ തങ്ങളുടെ മോഹൻലാൽ ഓർമ്മകൾ പങ്കുവെച്ചപ്പോൾ, താരം എല്ലാവർക്കും നന്ദി അറിയിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]