ചെന്നൈ ∙ കരൂരിനെ ദുരന്തഭൂമിയാക്കിയ റാലിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം. വിരമിച്ച ജഡ്ജി അരുണ ജഗദീഷൻ അധ്യക്ഷനായ കമ്മിഷനായിരിക്കും ദുരന്തത്തെ കുറിച്ച് അന്വേഷിക്കുകയെന്ന് സർക്കാർ അറിയിച്ചു.
നാളെ പുലർച്ചെയോടെ സ്റ്റാലിൻ കരൂരിലെത്തും. വിജയ്ക്ക് എതിരെ സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഎം തമിഴ്നാട് ഘടകം ആവശ്യപ്പെട്ടു.
നടനെ അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസിന്റെയും ഡിഎംകെയുടെയും ആവശ്യം. അതിനിടെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ സ്വകാര്യ വിമാനത്തിൽ ചെന്നൈയിലേക്ക് പുറപ്പെട്ടു.
വിജയ്യെ ഇന്ന് രാത്രിയോ നാളെയോ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ട്. അപകടത്തെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.
വിജയ്ക്കെതിരെ കേസെടുക്കുമെന്നാണ് ഒടുവിലത്തെ വിവരം.
പതിനായിരം പേർ പങ്കെടുക്കുന്ന റാലി നടത്താനാണ് കോടതി അനുമതി നൽകിയത്. അൻപതിനായിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഗ്രൗണ്ടായിരുന്നു സമ്മേളനത്തിനായി സജ്ജീകരിച്ചത്.
എന്നാൽ രണ്ടു ലക്ഷം പേരെങ്കിലും റാലിക്ക് എത്തിക്കാണുമെന്നാണ് വിവിധ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇന്ന് ഉച്ചയോടെ റാലി നടക്കുന്ന കരൂരിലേക്ക് വിജയ് എത്തുമെന്നാണ് തമിഴക വെട്രി കഴകം പ്രവർത്തകരെ പാർട്ടി നേതാക്കൾ അറിയിച്ചിരുന്നത്.
എന്നാൽ ആറു മണിക്കൂറോളം വൈകി രാത്രിയോട് അടുത്താണ് വിജയ് അവിടേക്ക് എത്തിയത്. അപ്പോഴേക്കും മണിക്കൂറുകൾ നീണ്ട
കാത്തിരിപ്പിനും കനത്ത ചൂടിനുമിടയിൽ പലരും കുഴഞ്ഞുവീഴാൻ തുടങ്ങിയിരുന്നു. വിജയ് എത്തിയതോടെ അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തിന് അടുത്തേക്ക് എത്താനായിരുന്നു പലരുടെയും ശ്രമം.
ഇതിനിടെ പലരും കാൽതെറ്റി വീഴുകയും പരുക്കേൽക്കുകയും ആയിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]