ചെന്നൈ ∙
നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 2 പേർ മരിച്ചു. അറുപത് വയസ്സുകാരനായ ഓട്ടോ ഡ്രൈവറാണ്
ഒരാൾ. കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടം.
ഇരുപതിലേറെ പേർ കുഴഞ്ഞുവീണുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്.
തളർന്നു വീണവരിൽ ആറു കുട്ടികളും ഉണ്ടെന്നാണ് വിവരം. മൂന്നു കുട്ടികളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി. പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ആംബുലൻസുകൾ എത്തുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക.
തമിഴ്നാട്ടിലെ ആരോഗ്യ – വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ കരൂരിലേക്ക് തിരിക്കും.
ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി
മന്ത്രിമാർക്കു നൽകി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]