ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം.
നിങ്ങളുടെ സൃഷ്ടികള്‍ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിശദമായ വിലാസവും സഹിതം [email protected] എന്ന മെയിലിലേക്ക് അയക്കുക. എഡിറ്റോറിയല്‍ ബോര്‍ഡ് തിരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും. വെള്ളാരം കണ്ണുകളുടെ രാജകുമാരന് ഹോസ്റ്റലിന് മുന്നിലൂടെയുള്ളറോഡിന്റെരണ്ടാമത്തെ വളവിലെമൂന്നാമത്തെ വീട്- അത് അവന്േറതായിരുന്നു.
മുറ്റത്തൊരു ചെമ്പകംപൂവിടാന് മടിച്ചു നിന്നിരുന്നുതൊട്ടടുത്തുള്ള തേന്മാവിനെ മറന്ന്ചെമ്പകത്തെ പുണര്‍ന്നു പടര്ന്നമുല്ലവള്ളി എന്നും പൂവിട്ടിരുന്നു. ‘സ്നേഹം’ എന്ന് പേരിട്ടആ പഴയ വീടിന്റെ പൂമുഖത്ത്പുസ്തകത്തില് കണ്ണും നട്ട്എപ്പോഴും അവനുണ്ടാവും.
അവനെ കാണാന്‍വേണ്ടി മാത്രംആ വീടിനു മുന്നിലൂടെഅവളെല്ലാ വൈകുന്നേരവുംഅമ്പലത്തിലേക്ക് പോയിരുന്നു. അവളെ കാണുമ്പോഴൊക്കെയുംഅവന്റെ വെള്ളാരംകണ്ണുകളില്ഒരു പ്രകാശം പരന്നു.
പക്ഷേ,ഒരിയ്ക്കല്‍ പോലും അവന്ആ കസേരയില്‍ നിന്നിറങ്ങിയില്ല. അതെന്താവും? പലപ്പോഴും അവളാ ചിന്തപാതിവഴിയില് ഉപേക്ഷിച്ചു.
പരസഹായമില്ലാതെ അവന്അനങ്ങാനാവില്ലെന്ന്അവളെങ്ങനറിയാനാണ്..! (അറിഞ്ഞിരുന്നെങ്കിലോ എന്നല്ലേ എന്നെപ്പോലെ നിങ്ങളും ഇപ്പോള്‍ ചിന്തിക്കുന്നത്.) ഒരു ക്രിസ്തുമസ് അവധിക്ക്നാട്ടിലേക്ക് പോയ അവള്ഹോസ്റ്റലിലേക്ക് മടങ്ങിയില്ല.
അവള് വിവാഹിതയായത്അവന് അറിഞ്ഞിരിക്കോ? എങ്ങനെ അറിയാനാണ്…! വിവാഹം കഴിഞ്ഞ ആദ്യനാളുകളില്അവളവനെക്കുറിച്ച് വാതോരാതെഭര്ത്താവിനോട് സംസാരിച്ചു.
അവനിടാറുള്ള ഷര്ട്ടുകളെക്കുറിച്ച്മുറ്റത്തെ മുല്ലവള്ളിയെക്കുറിച്ച്അവന്റെ വെള്ളാരം കണ്ണുകളെക്കുറിച്ച്കസേരയില് നിന്നിറങ്ങാത്തഅവന്റെ രീതിയെക്കുറിച്ച്പിന്നെയും പിന്നെയുംഎന്തൊക്കെയോ.. പേരുപോലുമറിയാത്തൊരാളോട്ഭാര്യയ്ക്ക് തോന്നിയ ഇഷ്ടംഒരു തമാശയായേ അയാള്കണ്ടിരുന്നുള്ളൂ എങ്കിലുംഅവനോട് അയാള്ക്ക്ഒരാണസൂയ തോന്നി തുടങ്ങി.
അവളുടെ മനം കവര്ന്നവനെഒരു നാള് കാണണമെന്നയാള്തീരുമാനിച്ചു. അവളറിയാതൊരു നാള്അയാളാ പട്ടണത്തിലെത്തി.
അവള് പറഞ്ഞ ഹോസ്റ്റല്രണ്ടാമത്തെ വളവിലെമൂന്നാമത്തെ വീട് പൂമുഖത്തെ ഒഴിഞ്ഞ കസേര മുറ്റത്തേയ്ക്ക് കയറുമ്പോള്ചെമ്പകത്തിന് സമീപംഉണങ്ങാത്തൊരു മണ്കൂനയ്ക്ക്മേലേകുരുത്തോലകൊണ്ടൊരു മറവ്. ചുവരിലെ മാലയിട്ട
ചിത്രംഅവനുറങ്ങുന്ന മണ്ണിനു സമീപംനില്ക്കുമ്പോള്എന്തിനെന്നറിയാതെ അയാളുടെകണ്ണുകള്‍ നിറഞ്ഞു. അവന്റെ അമ്മയ്ക്കയാള്ഒരിയ്ക്കല് വരുമെന്ന് അവന്പറയാറുളള കൂട്ടുകാരനായിരുന്നു.
വൈകിയല്ലോ മോനേയെന്നമ്മഅയാളുടെ നെഞ്ചില്‍ ചാഞ്ഞ് തേങ്ങി. അന്ന് രാത്രി, അവള്അവനെക്കുറിച്ച് പറയുമ്പോള്അയാളുടെ കണ്ണുകള്‍വീണ്ടും നിറഞ്ഞു..
അതുകണ്ടവള്അയാളെ ചേര്‍ത്തണച്ചു. പിന്നീടൊരിക്കലുംഅവളവനെക്കുറിച്ച്അയാളോട് പറഞ്ഞില്ല…!
അയാളോഅവളെ കാണുമ്പോഴൊക്കെയുംആ വെള്ളാരം കണ്ണുകളോര്ത്ത്നെടുവീര്പ്പിട്ടു…. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]