തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി മന്ത്രി സജി ചെറിയാൻ. അമ്മയെ ചുംബിച്ചതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു.
മാതാ അമൃതാനന്ദമയി ലോകം ആദരിക്കുന്ന വ്യക്തിത്വമാണ്. 25 വർഷം മുൻപ് ഐക്യരാഷ്ട്രസഭയിൽ മലയാളത്തിൽ പ്രസംഗിച്ച, പിന്നാക്കാവസ്ഥയിൽ നിന്നും ഉയർന്നു വന്ന അവരെ സാംസ്കാരിക വകുപ്പ് ആദരിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
കായംകുളത്ത് നഗരസഭ ഗ്രന്ഥശാലയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ വിശദീകരണം ഇങ്ങനെ അവർ സമൂഹത്തിന് ഒരുപാട് നന്മകൾ ചെയ്തിട്ടുണ്ടെന്നും അതിനാലാണ് സർക്കാർ ആദരിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു.
എല്ലാവരെയും ചുംബിക്കുന്നതുപോലെ അമ്മ തനിക്കും ഒരു ചുംബനം നൽകി. സ്വന്തം അമ്മയെപ്പോലെയാണ് താൻ അതിനെ കണ്ടത്.
താൻ തിരികെ നൽകിയ സ്നേഹപ്രകടനം പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ഇതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പലരും വിമർശിക്കുകയാണ്.
താനൊരു ഭക്തനായിട്ടല്ല അവിടെ പോയത്. അവർ ദൈവമാണോ അല്ലയോ എന്നത് തന്റെ വിഷയമല്ലെന്നും സർക്കാർ അവരെ ആദരിക്കപ്പെടേണ്ട
വ്യക്തിത്വമായാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. മറ്റുള്ളവർക്ക് ലഭിക്കുന്ന ആലിംഗനം തങ്ങൾക്ക് പാടില്ലെന്ന ചിന്ത മനസ്സിൽ വെച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് മതങ്ങൾക്കൊപ്പം നിൽക്കുമെന്ന് ബിനോയ് വിശ്വം എൽഡിഎഫ് മതവിശ്വാസങ്ങൾക്കൊപ്പമാണ്, മതഭ്രാന്തിനൊപ്പമല്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. യഥാർത്ഥ വിശ്വാസങ്ങളെ അംഗീകരിക്കുന്നതാണ് എൽഡിഎഫിന്റെ നിലപാട്.
എന്നാൽ മതഭ്രാന് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മന്ത്രി സജി ചെറിയാൻ അമൃതാനന്ദമയിയെ ആശ്ലേഷിച്ച ചിത്രം കണ്ടിട്ടില്ലെന്നും അക്കാര്യത്തിൽ മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇത്തരം വിഷയങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം നിലപാടെടുത്തു. എൻഎസ്എസിന്റെ നിലപാടുകളിലെ മാറ്റത്തെ പോസിറ്റീവായി കാണുന്നു.
ഇടതുപക്ഷമാണ് ശരിയെന്ന് ബോധ്യപ്പെട്ടാൽ അവർക്കത് പറയാം. എൻഎസ്എസിനെ ശത്രുക്കളായി കാണുന്നില്ല.
മന്നത്ത് പത്മനാഭന്റെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നിടത്തോളം കാലം എൻഎസ്എസിന്റെ നിലപാടിനെ ശരിവെക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]