കുവൈത്ത് സിറ്റി: സ്പോൺസറുടെ കാർ ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം ചെയ്ത ഇന്ത്യക്കാരനായ ഗാര്‍ഹിക തൊഴിലാളിയെ ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഡ്രൈവർ ആവശ്യക്കാര്‍ക്ക് ഈ വാഹനത്തില്‍ ഹെറോയിൻ എത്തിച്ച് നൽകുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
അറസ്റ്റിലായതിന് ശേഷം ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയെ തുടർ നടപടികൾക്കായി മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് കൈമാറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]