ദോഹ: കാനഡയിലെ കൊടുംകുറ്റവാളികളിൽ ഒരാളായ റാബിഹ് അൽഖലീൽ (38) ഖത്തറിൽ പിടിയിലായി. മൂന്ന് വർഷത്തെ ഒളിവുജീവിതത്തിന് ശേഷമാണ് ഇയാൾ അറസ്റ്റിലായതെന്ന് ഇന്റര്‍പോള്‍ സ്ഥിരീകരിച്ചു.
കൊലപാതകം, കൊക്കെയ്ൻ കടത്താനുള്ള ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരിൽ ഇയാൾക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, അറസ്റ്റിനെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കാനഡയിൽ കൊലപാതക കേസിൽ വിചാരണ നേരിടുന്നതിനിടെ ജയിൽ ചാടിയാണ് അൽഖലീൽ ഒളിവിൽ പോയത്. ഇയാളെ കാനഡയ്ക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും വരെ ഖത്തറിൽ തടവിൽ പാർപ്പിക്കുമെന്ന് ഇന്റര്‍പോള്‍ വ്യക്തമാക്കി.
ഖത്തർ ആഭ്യന്തര മന്ത്രാലയം, ദോഹയിലെയും ഓട്ടാവയിലെയും ഇന്റര്‍പോള്‍ നാഷണൽ സെൻട്രൽ ബ്യൂറോകൾ, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP), ബ്രിട്ടീഷ് കൊളംബിയയിലെ കംബൈൻഡ് ഫോഴ്സസ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് യൂണിറ്റ്, RCMP ഫെഡറൽ പൊലീസിംഗ് പസഫിക് റീജിയൺ എന്നീ ഏജൻസികളുടെ സംയുക്ത നീക്കമാണ് അറസ്റ്റിലേക്ക് നയിച്ചത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]