ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടും കാത്തിരിക്കുന്ന ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പാരഡൈസിൽ നാച്ചുറൽ സ്റ്റാർ നാനിയുടെ സെൻസേഷണൽ ലുക്ക് ‘ജഡേല’ ക്ക് കിട്ടിയ ശ്രദ്ധ അടങ്ങുന്നതിന് മുൻപ് തന്നെ, വില്ലൻ ആയി സീനിയർ താരം മോഹൻ ബാബു വിന്റേജ് ലുക്കിൽ വരുന്ന വിവരം പുറത്തു വന്നിരിക്കുകയാണ്. ‘ശിക്കാഞ്ച മാലിക്’ ആയി മോഹൻ ബാബു എത്തുമ്പോൾ സിനിമയുടെ താര മൂല്യവും കുതിച്ചുയരുന്നു.
ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന മോഹൻ ബാബു, തനിക്ക് തിരിച്ചു വരവിന് ചേർന്ന റോളിൽ അതി ശക്തനായ വില്ലൻ ആയി വലിയ ആവേശത്തിൽ ആണ് പാരഡൈസ് സിനിമയിൽ ഭാഗമാവുന്നത്. തനിക്ക് വേണ്ടി എഴുതിയ ഈ കഥാപത്രത്തിന്റെ ഫാൻ ആയി മാറി എന്നാണ് മോഹൻ ബാബു ഡയറക്ടർ ശ്രീകാന്ത് ഒഡെലയെ അറിയിച്ചത്.
ശിക്കാഞ്ച മാലിക് എന്ന പ്രതി നായകന്റെ രൂപവും മോഹൻ ബാബു എന്ന സീനിയർ ആക്ടർ നോട് നീതി പുലർത്തുന്നതാണ്. ഡയലോഗ് കിംഗ് എന്ന വിളിപ്പേരിന് നീതി പുലർത്തുന്ന മാന്നറിസ്സവും സ്റ്റൈലും ഉറപ്പു നൽകുന്നുണ്ട് ഈ കഥാപാത്രം.
ഈ സിനിമയിലെ തന്നെ ഏറ്റവും ചർച്ച ചെയ്യപ്പെടാൻ പോവുന്ന ഒരു വേഷവും ഇതാവും. 2026 മാർച്ച് 26 നു എട്ടു ഭാഷകളിൽ ആയി ഒരു പാൻ വേൾഡ് റീലിസിന് ഒരുങ്ങുകയാണ് ചിത്രം.
ഇന്ത്യൻ സിനിമയെ ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന റിലീസ് ആയിരിക്കും ഈ സിനിമ. നിർമ്മാണം : സുധാകർ ചെറുകുറി.
ബാനർ : എസ്. എൽ.
വി സിനിമാസ്. ഡിഒപി സി എച്ച സായ്, സംഗീതം അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് : നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, പിആർഒ : ശബരി, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]