ദുബായ്: ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന ഫൈനല്‍ പോരാടാത്തില്‍ ഇന്ത്യ, പാകിസ്ഥാനെ നേരിടാനിറങ്ങുകയാണ്. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
ശ്രീലങ്കക്കെിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ സൂപ്പര്‍ ഓവര്‍ കടമ്പയും കടന്നാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. എന്നാല്‍ ഫൈനലിന് മുമ്പ് ഇന്ത്യക്ക് ഏറ്റവും വലിയ ആശങ്കയായിരിക്കുന്നത് ഓൾ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും പരിക്കാണ്.
ശ്രീലങ്കക്കെതിരായ മത്സരത്തില്‍ കളിക്കുന്നതിനിടെ പേശിവലിവ് അനുഭവപ്പെട്ട ഹാര്‍ദ്ദിക് മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് പന്തെറിഞ്ഞത്.
ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസിന്റെ വിക്കറ്റെടുത്ത പാണ്ഡ്യ ഇടതുകാല്ത്തുടയിലെ പേശിവലിവ് മൂലം പിന്നീട് ഗ്രൗണ്ട് വിട്ടു. പിന്നീട് ഗ്രൗണ്ടിലിറങ്ങിയതുമില്ല.
ഹാര്‍ദ്ദിക് നാളെ കളിക്കുന്ന കാര്യത്തില്‍ ഇന്ന് വൈകിട്ടോടെ തീരുമാനമുണ്ടാകുമെന്ന് ബൗളിംഗ് പരിശീലകന് മോണി മോര്‍ക്കല്‍ പറഞ്ഞു. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ ഒമ്പതാം ഓവറില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വലതു തുടയില്‍ വേദന അനുഭവപ്പെട്ടത്.
പിന്നീട് ഗ്രൗണ്ട് വിട്ട അഭിഷേക് പത്താം ഓവറില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും തിരിച്ചുകയറി.
പിന്നീട് ഗ്രൗണ്ടിലിറങ്ങിയില്ല. അഭിഷേക് കളിച്ചില്ലെങ്കില്‍ പിന്നെ ആര് ഏഷ്യാ കപ്പില്‍ ഇന്ത്യൻ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന താരങ്ങളാണ് അഭിഷേകും പാണ്ഡ്യയും.
അഭിഷേക് ഇന്ത്യക്ക് നല്കുന്ന വെടിക്കെട്ട് തുടക്കങ്ങളാണ് എതിരാളികള്‍ക്കെതിരെ തുടക്കത്തിലെ ആധിപത്യം നേടാന്‍ ഇന്ത്യയെ സഹായിച്ചത്. നാളെ ഫൈനലില്‍ അഭിഷേകിന് കളിക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമത്.
ബാറ്റുകൊണ്ട് കാര്യമായ സംഭാവനകള്‍ ചെയ്യാനായില്ലെങ്കിലും പാണ്ഡ്യയാകട്ടെ ജസപ്രീത് ബുമ്രക്കൊപ്പം ഇന്ത്യയുടെ ന്യൂബോള്‍ പങ്കിടുന്ന ബൗളറാണ്. പാണ്ഡ്യയുടെ സാന്നിധ്യം ടീം സന്തുലനത്തിനും അനിവാര്യമാണ്.
പാണ്ഡ്യ ന്യൂബോള്‍ എറിയുന്നതുകൊണ്ടാണ് ഇന്ത്യക്ക് മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ കഴിയുന്നത്. അഭിഷേകിന് നാളെ ഫൈനലില്‍ ഇറങ്ങാനായില്ലെങ്കില്‍ സഞ്ജു സാംസണെ ഓപ്പണിംഗിലേക്ക് പരിഗണിക്കാനുള്ള സാധ്യതയുണ്ട്.
ഹാര്‍ദ്ദിക്കിന് പകരം ശിവം ദുബെയും തിരിച്ചെത്തിയേക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]