തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കിറ്റ്സ്) സംയുക്തമായി സംഘടിപ്പിക്കുന്ന ‘അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ്’ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പരിശീലന പരിപാടിക്ക് ഏഴ് ദിവസത്തെ ദൈർഘ്യമാണുള്ളത്.
മികച്ച ശാരീരികക്ഷമതയുള്ളവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും, 2025 ഒക്ടോബർ 1-ന് 18 വയസ്സ് പൂർത്തിയാകുകയും 45 വയസ്സ് കവിയാതിരിക്കുകയും വേണം.
ഒക്ടോബർ 22-ന് ആരംഭിക്കുന്ന ബാച്ചിലേക്കുള്ള പ്രവേശനത്തിനായി, വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഒക്ടോബർ 17-നകം ‘ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 695014’ എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി [email protected] എന്ന ഇമെയിലിലോ 8129816664 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
കീം 2025: ഓപ്ഷൻ സമർപ്പിക്കാം സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള 2025-ലെ രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾക്ക് തുടക്കമായി.
ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് & എൻവയോൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി (കേരള കാർഷിക സർവകലാശാല) എന്നീ കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കാണ് അലോട്ട്മെന്റ്.
ഓൺലൈൻ കൺഫർമേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് നിലവിലുള്ള ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ ഒഴിവാക്കുന്നതിനുമുള്ള അവസരം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഒക്ടോബർ 5 രാത്രി 11:59 വരെ ലഭ്യമാകും. സംശയങ്ങൾക്ക്: 0471 2332120, 2338487.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]