തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് കസ്റ്റംസ്. കേസിലെ ഇടനിലക്കാരെക്കുറിച്ച് സൂചന ലഭിച്ചതായി കസ്റ്റംസ് അറിയിച്ചു.
മാഹിൻ അൻസാരി നൽകിയ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഡൽഹി ആസ്ഥാനമായുള്ള ഇടനില സംഘത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.
മാഹിന്റെ ലാൻഡ് റോവർ കാർ ഭൂട്ടാനിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്തതാണെന്നും കസ്റ്റംസ് സ്ഥിരീകരിച്ചു. ഈ വാഹനം അരുണാചൽ പ്രദേശിൽ വ്യാജ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മാഹിൻ അൻസാരിയോട് വരുന്ന തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. മാഹിന്റെ ഫോൺവിളി വിവരങ്ങളും യാത്രാരേഖകളും കസ്റ്റംസ് വിശദമായി പരിശോധിച്ചുവരികയാണ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]