ഗാസ ∙
മുനമ്പിൽ നിന്ന് പരുക്കേറ്റ ഇരുപതോളം കുട്ടികളെ ചികിത്സയ്ക്കായി കൊണ്ടുപോകാൻ പദ്ധതിയിടുന്നുവെന്ന് സ്വിറ്റ്സർലൻഡ് സർക്കാർ. ഗാസയിലെ നിലവിലെ സാഹചര്യം കാരണം കുട്ടികളെ എപ്പോൾ ഒഴിപ്പിക്കാൻ കഴിയുമെന്ന് വ്യക്തമല്ല.
എന്നാൽ ഏകോപന ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് സ്വിറ്റ്സർലൻഡ് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
രോഗികളുടെ പട്ടിക സൂക്ഷിക്കുന്ന ലോകാരോഗ്യ സംഘടനയുമായുള്ള ചർച്ച ചെയ്തായിരിക്കും ചികിത്സയ്ക്കായുള്ള കുട്ടികളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെട്ട
കുട്ടികളെയും അവരോടൊപ്പമുള്ള കുടുംബാംഗങ്ങളെയും സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കും. ഏകോപനത്തിനും ഗതാഗതത്തിനുമുള്ള ചെലവുകൾ സർക്കാർ വഹിക്കും.
ഗാസയിൽ 19,000 പേരെയാണ് ലോകാരോഗ്യ സംഘടന രോഗികളായി റജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിൽ 4,000 പേർ കുട്ടികളാണ്. അവരിൽ പലർക്കും ജീവനു ഭീഷണിയായ പരുക്കുകളോ പ്രാദേശികമായി വേണ്ടത്ര ചികിത്സ നൽകാൻ കഴിയാത്ത രോഗങ്ങളോ ഉണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]