കാലങ്ങളായി തമിഴ് സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ താരമാണ് അജിത്ത് കുമാർ. അഭിനയത്തെ പോലെ തന്നെ കാർ, ബൈക്ക് റേസിനോട് ഏറ്റവും താല്പര്യമുള്ള നടൻ കൂടിയാണ് അദ്ദേഹം. പല റേസിങ്ങുകളിലും പങ്കെടുക്കുന്ന അജിത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാകാറുമുണ്ട്. സിനിമയിലെ ബൈക്ക്, കാർ ചേസിങ്ങുകൾ ഡ്യൂപ്പിന്റെ സഹായമില്ലാതെ അജിത് തന്നെയാണ് ചെയ്യുന്നതും. ഇപ്പോഴിതാ ഒരിട വേളയ്ക്ക് ശേഷം വീണ്ടും കാർ റേസിംഗ് ട്രാക്കിലേക്ക് തിരിച്ചെത്തുകയാണ് അജിത്.
വരാനിരിക്കുന്ന യൂറോപ്യൻ റേസിംഗ് സീസണിലൂടെയാണ് അജിത് തിരിച്ചെത്തുന്നത്. ഇതിന്റെ ഭാഗമായി ഫെരാരി 488 EVO ടെസ്റ്റ് ഡ്രൈവ് നടത്തുന്ന താരത്തിന്റെ ഫോട്ടോകൾ പുറത്തുവരികയാണ്. ഒപ്പം പുത്തൻ ഹെൽമന്റ് ഡിസൈനിങ്ങും അദ്ദേഹം പരിചയപ്പെടുത്തിയിട്ടുണ്ട്.
അജിത്തിന്റെ റേസിംഗ് മെൻ്റർ കൂടിയായ എഫ്എംഎസ്സിഐ പ്രസിഡൻ്റ് അക്ബർ ഇബ്രാഹിം നടൻ്റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. അജിത്ത് തിരിച്ചു വന്നതിൽ സന്തോഷമുണ്ടെന്നും വളരെ കഴിവുള്ള ആളാണ് താരമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മോട്ടോർസൈക്കിൾ ചാമ്പ്യൻഷിപ്പിലൂടെയാണ് അജിത്ത് റേസിങ്ങിലേക്ക് കടന്നു വരുന്നത്. പിന്നീട് ദേശീയ സിംഗിൾ-സീറ്റർ റേസിംഗ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഫോർമുല ബിഎംഡബ്ല്യു ചാമ്പ്യൻഷിപ്പ്, ബ്രിട്ടീഷ് ഫോർമുല 3 ചാമ്പ്യൻഷിപ്പ് തുടങ്ങിയവയിൽ പങ്കെടുത്തിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് അജിത്ത് സിനിമാ ജീവിതത്തിൽ നിന്നും ഇടവേള എടുക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. താരം റേസിംഗില്‍ സജീവമാകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
നിലവിൽ വിഡാമുയര്‍ച്ചി എന്ന ചിത്രമാണ് അജിത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 2024 ഡിസംബറില്‍ ചിത്രം തിയറ്ററിൽ എത്തും. മഗിഴ് തിരുമേനിയാണ് സംവിധാനം.
ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ തൃഷ കൃഷ്ണൻ, അർജുൻ സർജ, ആരവ്, റെജീന കസാന്ദ്ര തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]