![](https://newskerala.net/wp-content/uploads/2024/09/1727354911_fotojet-1-_1200x630xt-1024x538.jpg)
കണ്ണൂർ: പി.വി അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല കേരളത്തിലെ സിപിഎമ്മെന്ന് ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ. അൻവറിനെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാമെന്നാണ് യുഡിഎഫും ബിജെപിയും ഉദ്ദേശിക്കുന്നതെങ്കിൽ നടക്കില്ല. പാർട്ടിക്കെതിരായി നീക്കം ഉണ്ടാകുമ്പോൾ പ്രവർത്തകർ പാർട്ടിയുടെ സംരക്ഷണത്തിനായി അണിനിരന്ന ചരിത്രമാണുള്ളത്. ആ ചരിത്രം ആവർത്തിക്കുക തന്നെയാണ് ചെയ്യുന്നത്. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതണ്ട. നേതൃത്വത്തിൻ്റെ തലയ്ക്ക് അടിച്ചു പൊളിച്ചു കഴിഞ്ഞാൽ രക്ഷപ്പെടാമെന്നാണോ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ പാട്യം ഗോപാലൻ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]