അജയന്റെ രണ്ടാം മോഷണം എന്ന ടൊവിനോ തോമസ് ചിത്രത്തിലെ തന്റെ മേക്കോവർ വീഡിയോ പങ്കിട്ട് സുരഭി ലക്ഷ്മി. ചിത്രത്തിൽ ടൊവിനോയുടെ ഒരു കഥാപാത്രമായ മണിയന്റെ നായികയായിട്ടാണ് സുരഭി എത്തിയത്. മാണിക്യം എന്നായിരുന്നു സുരഭിയുടെ കഥാപാത്ര പേര്. ഈ വേഷത്തിന്റെ മേക്കവറാണ് സുരഭി പങ്കുവച്ചിരിക്കുന്നത്. ‘മണിയന്റെ മാണിക്യത്തിലേക്ക്’ എന്ന ക്യാപ്ഷനോടെ പങ്കിട്ട് വീഡിയോ ഇതിനോടകം സോഷ്യൽ ലോകത്ത് വൈറലായി കഴിഞ്ഞു.
റോണക്സ് സേവ്യറും ടീമുമാണ് സുരഭിയെ മേക്കവർ ചെയ്തിരിക്കുന്നത്. നീണ്ട ആറ് മാസത്തെ ചിത്രീകരണത്തിലുടനീളം, മേക്കപ്പ് ടീമിൽ മാറ്റങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നിട്ടും എല്ലാവരും പ്രതിജ്ഞാബദ്ധരായി ജോലി ചെയ്തുവെന്നും സുരഭി പറയുന്നു. ഈ മേക്കോവർ കഥാപാത്രത്തിനായി മാനസികമായി തയ്യാറെടുക്കാൻ എന്നെ ഏറെ സഹായിച്ചു. വസ്ത്രാലങ്കാരം ചെയ്ത പ്രവീൺ വർമ്മയ്ക്കും നന്ദി അറിയിക്കുകയാണ്. നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ മാണിക്യം പൂർണമാകുമായിരുന്നില്ലെന്നും എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും സുരഭി കുറിച്ചു.
View this post on Instagram
ഓണം റിലീസായി സെപ്റ്റംബർ 12ന് ആയിരുന്നു അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചത്. ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സുജിത് നമ്പ്യാരാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ,, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
‘ചീഫ് ഈസ് ബാക്ക്..’; റേസ് ട്രാക്കിൽ ചീറിപ്പായാൻ അജിത്ത്; ചിത്രങ്ങൾ വൈറൽ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]