മുംബൈ: 1975ല്‍ പുറത്തിറങ്ങിയ ഷോലെ ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചിത്രമാണ്. ഇന്ത്യന്‍ വിനോദ ചിത്രങ്ങളുടെ സങ്കല്‍പ്പം തന്നെ ഷോലെ മാറ്റിമറിച്ചുവെന്ന് പറയാം. രമേഷ് സിപ്പി സംവിധാനം ചെയ്ത ചിത്രം സ്പാഗെട്ടി വെസ്റ്റേൺസ്, സാമുറായി ചിത്രങ്ങളുടെ ഘടകങ്ങള്‍ സംയോജിപ്പിച്ച മാസ് മസാല ചിത്രമായിരുന്നു. സലിം-ജാവേദ് ജോഡികൾ രചിച്ച ഷോലെ, അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, സഞ്ജീവ് കുമാർ, ഹേമമാലിനി, ജയ ബച്ചൻ, അംജദ് ഖാൻ എന്നിങ്ങനെ വന്‍ താരനിര അണിനിരന്നിരുന്നു.
ഈ സിനിമയെക്കുറിച്ച് ഇതിനകം തന്നെ വളരെയധികം ചർച്ചകളും എഴുത്തുകളും പുസ്തകങ്ങളും വന്നിട്ടുണ്ടെങ്കിലും. തിയറ്ററുകളിൽ റിലീസ് ചെയ്ത് 49 വർഷങ്ങൾക്ക് ശേഷവും കൗതുകങ്ങള്‍ തീര്‍ത്ത ബോളിവുഡ് ചിത്രമാണ് ഷോലെ എന്ന് പറയാം.
അടുത്തിടെ, നടനും സംവിധായകനുമായ സച്ചിൻ പിൽഗാവോങ്കർ ചിത്രത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലാകുന്നത്. അമിതാഭ്, ധർമേന്ദ്ര, സഞ്ജീവ് തുടങ്ങിയ പ്രധാന താരങ്ങളെ മാത്രമാണ് ചിത്രത്തിന്റെ സംവിധായകനായ രമേഷ് സിപ്പി സംവിധാനം ചെയ്തിരുന്നുള്ളൂ എന്നാണ് സച്ചിൻ പിൽഗാവോങ്കർ വെളിപ്പെടുത്തുന്നത്.
“പ്രധാന താരങ്ങള്‍ ഇല്ല ചില ആക്ഷൻ സീക്വൻസുകൾ ചെയ്യാൻ രണ്ടാമത്തെ യൂണിറ്റ് വേണമെന്ന് രമേഷ്ജി തീരുമാനിച്ചു. ഇത് വെറും പാസിംഗ് ഷോട്ടുകൾ മാത്രമായിരുന്നു. ഇതിനായി അദ്ദേഹത്തിന് മുഹമ്മദ് അലി ഭായ് എന്ന സ്റ്റണ്ട് ചിത്രങ്ങളുടെ സംവിധായകൻ ഉണ്ടായിരുന്നു. അദ്ദേഹം ഒരു പ്രശസ്ത സ്റ്റണ്ട് ഫിലിം മേക്കറായിരുന്നു, അദ്ദേഹത്തോടൊപ്പം ഒരു ആക്ഷൻ ഡയറക്ടർ അസിം ഭായ് ഉണ്ടായിരുന്നു.
എന്നാല്‍ പിന്നീട് ഹോളിവുഡിൽ നിന്ന് ജിമ്മും ജെറിയും എന്നുപേരായ രണ്ടുപേര്‍ വന്നു. ഇവര്‍ വിദേശികള്‍ ആയതിനാല്‍ അവര്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കട്ടെയെന്ന് രമേഷ് സിപ്പി ആഗ്രഹിച്ചു. സിനിമയെക്കുറിച്ചും ഒന്നും അറിയാതെ അവര്‍ എന്ത് ചെയ്യും എന്നതിനാല്‍ കൂടിയായിരുന്നു ഇത്? ആ സമയത്ത്, യൂണിറ്റിൽ രണ്ട് ആളുകൾ മാത്രമേ വെറുതെയിരിക്കുന്നുണ്ടായിരുന്നുള്ളൂ. ഒരാൾ അംജദ് ഖാൻ, മറ്റൊരാൾ ഞാനായിരുന്നു” ഖാനേ മേ ക്യാ ഹേ എന്ന യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് സച്ചിൻ പിൽഗാവോങ്കർ ഇത് വെളിപ്പെടുത്തിയത്.
ഷോലെയില്‍ പ്രധാന വില്ലനായ ഗബ്ബറായി അംജദ് ഖാൻ അഭിനയിച്ചു, സച്ചിനും ചിത്രത്തിൽ അഹമ്മദായി പ്രത്യക്ഷപ്പെട്ടു. “തുടര്‍ന്ന് രമേഷ് സിപ്പി രണ്ടാം യൂണിറ്റ് നോക്കാന്‍ ഞങ്ങളെ ഏല്‍പ്പിച്ചു. തന്റെയും അംജദിന്റെയും സംവിധാനത്തോടുള്ള താൽപര്യം രമേഷ് സിപ്പിക്ക് അറിയാമായിരുന്നു, അതും തീരുമാനത്തെ സ്വാധീനിച്ചു. ഞങ്ങളെ സംബന്ധിച്ച് അന്ധനായ ഒരാള്‍ ഒരു കണ്ണിന് പ്രാര്‍ത്ഥിച്ച് രണ്ട് കണ്ണ് കിട്ടിയപോലെയായിരുന്നു”.
പനവേലിനടുത്ത് ബോംബെ-പൂന റെയിൽവേ റൂട്ടിൽ ചിത്രീകരിച്ച ട്രെയിൻ കവർച്ച രംഗം രമേഷ് സിപ്പി ഇല്ലാതെ ചിത്രീകരിച്ചതായും അദ്ദേഹം പരാമർശിച്ചു. “ധരംജിക്കും അമിത്ജിക്കും സഞ്ജീവ് കുമാറും ഷൂട്ടില്‍ ഉണ്ടെങ്കില്‍ മാത്രമേ രമേഷ് സിപ്പി സെറ്റില്‍ വരൂ. രമേഷ്ജി ആ ഭാഗങ്ങൾ ചിത്രീകരിച്ചു. ബാക്കിയുള്ള രംഗങ്ങൾ ഞങ്ങൾ കൈകാര്യം ചെയ്തു” സച്ചിൻ കൂട്ടിച്ചേർത്തു.
ഹാരി പോട്ടറിലെ ‘പ്രൊഫസർ മിനർവ മക്ഗൊനാഗൽ’ നടി മാഗി സ്മിത്ത് അന്തരിച്ചു
‘പടം കണ്ട് നിരാശരായ ഫാന്‍സ് താരത്തിന്റെ കട്ടൌട്ടിന് തീയിട്ടോ?’: പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യം !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]