പാലക്കാട്: കാണാതായ തൃത്താല പരുതൂർ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. തൃത്താല ഹൈസ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിയെയാണ് കുറ്റിപ്പുറത്ത് നിന്ന് കണ്ടെത്തിയത്. പരുതൂർ മംഗലം സ്വദേശിയായ കൗമാര പ്രായക്കാരനെ ഇന്നലെയാണ് നാട്ടിൽ നിന്നും കാണാതായത്. പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടിക്കായി നാട്ടുകാരും പൊലീസും വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. അന്വേഷണത്തിന് പിന്നാലെ ഇന്ന് വൈകുന്നേരത്തോടെ കുറ്റിപ്പുറത്ത് വെച്ചാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]