
മുംബൈ: സിനിമ ഒടിടി അവകാശത്തിന്റെ പേരിൽ നെറ്റ്ഫ്ളിക്സ് ഇന്ത്യ 47.37 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നിർമ്മാതാവ് വാഷു ഭഗ്നാനി പോലീസിൽ പരാതി നൽകി. എന്നാല്‍ നിര്‍മ്മാതാവിന്റെ ആരോപണം നെറ്റ്ഫ്ലിക്സ് തള്ളി.
ഭഗ്നാനി നൽകിയ പരാതിയിൽ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് ഔദ്യോഗികമായി ബുധനാഴ്ച അറിയിച്ചു.
‘ഹീറോ നമ്പർ 1’, ‘മിഷൻ റാണിഗഞ്ച്’, ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്നീ മൂന്ന് ഹിന്ദി ചിത്രങ്ങളുടെ അവകാശത്തിൽ നെറ്റ്ഫ്ലിക്സ് തന്നെ വഞ്ചിച്ചതായി നിർമ്മാതാവ് പരാതിയില്‍ പറഞ്ഞിരിക്കുന്നത് എന്നാണ് വിവരം.
ഈ സിനിമകൾക്കായി നെറ്റ്ഫ്ലിക്സില്‍ നിന്ന് ലഭിക്കേണ്ട 47.37 കോടി രൂപ ഭഗ്നാനിക്ക് ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, ഭഗ്നാനിയുടെ ആരോപണങ്ങൾ നെറ്റ്ഫ്ലിക്സ് നിരസിക്കുകയും തങ്ങൾക്ക് പണം നൽകാനുള്ളത് പൂജാ എന്റര്‍ടെയ്മെന്റാണ് എന്ന് അവകാശപ്പെടുകയും ചെയ്തു.
അതേ സമയം ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിന് അബുദാബി അധികൃതരിൽ നിന്ന് ലഭിച്ച സബ്സിഡി തുക തട്ടിയെടുത്തെന്നാരോപിച്ച് സിനിമാ സംവിധായകന് അലി അബ്ബാസ് സഫറിനെതിരെയും പൊലീസില്‍ വാഷു ഭഗ്നാനിയുടെ പൂജ എന്റര്‍ടെയ്മെന്റ് കേസ് നല്‍കിയിട്ടുണ്ട്.
ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായിരുന്നു അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും ടൈറ്റില്‍ കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു. 350 കോടി ബജറ്റിലെത്തിയ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രത്തിന് ലഭ്യമായ കണക്കുകള്‍ പ്രകാരം 60 കോടിക്ക് താഴെ മാത്രമാണ് നേടാനായത്.
അനാദരവ് ആദരവാക്കി മാറ്റിയ ധീരനായ രാഷ്ട്രീയ നേതാവ്: രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സെയ്ഫ് അലി ഖാന്
‘പടം കണ്ട് നിരാശരായ ഫാന്‍സ് താരത്തിന്റെ കട്ടൌട്ടിന് തീയിട്ടോ?’: പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യം !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]