കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. കുറ്റപത്രത്തിലെ വസ്തുതകളിൽ കൂടുതലായി ഒന്നും വെളിവായിട്ടില്ലെന്നാണ് തുടരന്വേഷണ റിപ്പോർട്ട്. കേസിൽ 4 പ്രതികൾ ഉണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചരണത്തിന് പിന്നാലെ പൊലീസ് തുടരന്വേഷണം നടത്തുകയായിരുന്നു. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് 3 പേർ ചേർന്നാണെന്ന കണ്ടെത്തലിൽ സംശയമില്ലെന്ന് അച്ഛൻ മൊഴി നൽകി. 4 പേരുണ്ടെന്ന് മകൻ പറഞ്ഞ കാര്യം പങ്കുവെച്ചതാണെന്നും തൻ്റെ വാക്കുകൾ വളച്ചൊടിച്ചെന്നും അച്ഛൻ പൊലീനോടും കോടതിയോടും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]